Friday, July 25, 2008

ഞാന്‍ കണ്ട പ്രണയം...........

നിറയെ വാകപ്പൂക്കള്‍ പൊഴിഞ്ഞുകിടക്കുന്ന ഇടവഴിയില്‍ വെച്ചാണ്
ഞാനവനെ ആദ്യമായി കാണുന്നത്...കോളേജിലെ ബഹളങ്ങളില്‍ നിന്ന്,
വിരസ വേളകളില്‍ നിന്ന് ഞാനൂളിയിടാറുള്ളത് കാമ്പസിനോട് ചേര്‍ന്നുള്ള
ആ ഇടവഴിയിലേക്കാണ്.അതായിരിക്കാം മരങ്ങളുടെ
ഇരുള്‍പറ്റിക്കിടന്നിരുന്ന ആ ഇടവഴിയെ ഞാനിത്രമാത്രം സ്നേഹിച്ചത്.... പതിവുപോലന്നും ഞാനവനെ കണ്ടു. അവന്റെ മുഖം അഞജാതമായൊരു
ദു:ഖം പേറുന്നതായി തോന്നി.തീക്ഷണമായ കണ്ണുകള്‍ ഗഹനമായി എന്തോ
ചിന്തിക്കുന്ന പോലെ കാണപ്പെട്ടു...കൂട്ടുകാരില്‍ നിന്നൊഴിഞ്ഞ്
ഏകാകിയായിരിക്കുന്ന അവനെയാണ് ഞാനെന്നും
കണ്ടിരുന്നത്.നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകളും ശൂന്യതയിലേക്കു
നോക്കിയുള്ള ഇരുത്തവും എന്റെ ശ്രദ്ദയാകര്‍ഷിച്ചിരുന്നു.....പലപ്പോഴും
തമ്മില്‍ കണ്ടാല്‍ വേര്‍ത്തിരിച്ചറിയാനാവാത്ത ഒരു ചിരി മാത്രം
അവനെനിക്കു സമ്മനിച്ചു....എന്നിട്ടും വിരസമായ ക്ലാസ്സിനും
നീണ്ടു മെലിഞ്ഞ പകലുകള്‍ക്കും ആശ്വാസമായിത്തീര്‍ന്നു ആ മുഖം..അവനെ
കാണുമ്പോ‍ള്‍ ഒരു നവവധുവിന്റെ ലജ്ജ എന്നിലുണരാന്‍
തുടങ്ങി....നിദ്രയുടെ അപാരതയില്‍ ഞാനവനുമായി സ്വപ്നതാഴ്വരകള്‍
കയറിയിറങ്ങി......വീണുകിടക്കുന്ന പൂക്കളെ നിര്‍ന്നിമേഷനായി നൊക്കിനില്‍ക്കുന്ന
അവനെയാണു ഞാനിന്നു കണ്ടത്..ഒന്നുകൂടി അടുത്തെത്തിയപ്പോള്‍ അവന്‍
കരയുകയാണെന്നു തോന്നി..കണ്‍ തടങ്ങള്‍ ചുവന്നിരുന്നു...നാസികാഗ്രം
വിയര്‍പ്പുകണങ്ങളാല്‍ മൂടപ്പെട്ടിരുന്നു.എന്താണെന്ന ചോദ്യത്തിനു
ഒന്നുമില്ലെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു മറുപടി....പെയ്തൊഴിയാന്‍
വെമ്പിനില്‍ക്കുന്ന കാര്‍മേഘമാണവന്റെ മനസ്സെന്നെനിക്കു
തോന്നി.ചിലപ്പോഴൊക്കെ ദു:ഖങ്ങള്‍ ഞാനുമായി പങ്കുവെക്കാന്‍ അവന്‍
തയ്യാറായി.....ഉച്ചസമയങ്ങളിലെ ഒഴിവുവേളകളില്‍ നിറയെ പൂത്തുനില്‍ക്കുന്ന
വാകയുടെ ശീതളിമയിലേക്ക് ഞാനവനെ ക്ഷണിക്കാറുണ്ട്...അപ്പോഴൊക്കെ
വാ‍കപ്പൂ വര്‍ഷിച്ചിരുന്നു.പതിവുപോലന്നും പരസ്പരം പങ്കുവെച്ച
മൂകവിഷാദങ്ങള്‍ക്കൊടുവില്‍ പ്രണയമൊരു നാരങ്ങാമിട്ടായിയായി
അവനെനിക്കു നല്‍കി...അപ്പോഴേക്കും പ്രണയത്തിന്റെ സൈക്കോളജി
അവനെനിക്കു പകര്‍ന്നുതന്നിരുന്നു...വിശാലമായ കാമ്പസിലൂടെ
കൈകോര്‍ത്തു നടക്കുമ്പോള്‍ അവനൊന്നും പറഞ്ഞില്ല...അരങ്ങില്‍ മൌനം
മാ‍ത്രം തളം കെട്ടിനിന്നു.എനിക്കസഹ്യത തോന്നി..വാകച്ചോട്ടില്‍
വീണുകിടന്നിരുന്ന പൂക്കളെയാരോ ചവിട്ടിയരച്ചിരുന്നു.അതുനോക്കിനില്‍ക്കേ
അവന്‍ പറഞ്ഞുതുടങ്ങി...അലീനാ...ഞാന്‍....ഇടര്‍ച്ചയോടെ നിര്‍ത്തി.ഊഷമള
സ്വപ്നത്തിന്റെ നിണമണിഞ്ഞ പ്രതീക്ഷകളെ തലോടി ഞാനവനെത്തന്നെ
ഉറ്റുനോക്കി...അവന്‍ പറഞ്ഞതിത്രമാത്രം,അലീനാ ഞാന്‍ നിന്നെ
സ്നേഹിക്കുന്നു ഒരു സഹോദരിയെപ്പോലെ...പിന്നെ കനത്ത
കാല്‍ വെയ്പ്പുകളോടെ നടന്നുനീങ്ങി..അടിവയറ്റിലെവിടെയോ ഒരു
കുഞ്ഞുജീവനുണര്‍ന്ന് അവന്റച്ചനെ വിളിക്കുന്നതായെനിക്കു
തോന്നി...കരയാന്‍ ഞാന്‍ മറന്നുപോയിരുന്നു.......

18 comments:

Shabas said...

നന്നായിരിക്കുന്നു
എന്നു
സസ്നേഹം...

Doney said...

ഇന്നത്തെ പ്രണയമിത്രമാത്രമെയുള്ളുവെന്ന് ഒരിക്കല്‍‌ക്കൂടി ഓര്‍‌മ്മിപ്പിക്കുന്നു ഈ ചെറിയ..എന്താണിതിനെ വിളിക്കേണ്ടത്??

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നും സങ്കടങ്ങളുടെ വെയില്‍ കൊള്ളാനാണോ കുട്ടി ഇഷ്ടം..?

siva // ശിവ said...

അലീനാ...ഞാന്‍ നിന്നെ
സ്നേഹിക്കുന്നു ഒരു സഹോദരിയെപ്പോലെ...

ഇനി പറഞ്ഞിട്ടും കരഞ്ഞിട്ടും കാര്യമില്ല...

വാകമരത്തില്‍ ഇനിയും പൂക്കള്‍ വിടരും...മനസ്സിലായോ...

ഞാന്‍ പല തവണ പറഞ്ഞതാണ് ഈ ചിന്തകള്‍ ഉപേക്ഷിക്കാന്‍...ഇതൊന്നും ഒരിക്കലും അവസാനിക്കില്ല...അതങ്ങനെയാ...

ഇനിയും എത്രയോ നാളുകള്‍...എത്രയോ സ്വപ്നങ്ങള്‍...

മാണിക്യം said...

മൂകവിഷാദങ്ങള്‍ക്കൊടുവില്‍
പ്രണയമൊരു നാരങ്ങാമിട്ടായിയായി
അവനെനിക്കു നല്‍കി......

...കരയാന്‍ ഞാന്‍ മറന്നുപോയിരുന്നു.....

കരയണ്ടാ
നാരങ്ങാമിഠായി നുണഞ്ഞു കൊള്ളു!

Unknown said...

മനോഹരമായിരിക്കുന്നു

Sharu (Ansha Muneer) said...

മനസ്സില്‍ സ്പര്‍ശിക്കുന്ന എഴുത്ത്...

ഒരു സ്നേഹിതന്‍ said...

നല്ല എഴുത്തു...

ശ്രീ said...

എഴുത്ത് നന്നായിട്ടുണ്ട്, പ്രണയം ‘പ്രണയ’മായില്ലെങ്കിലും...

ഗോപക്‌ യു ആര്‍ said...

വളരെ പഴയ വിഷയമല്ലെ ഷെറികുട്ടി?

Shabas said...

ഞാന്‍ കണ്ട പ്രണയം
നി കാണാത്ത പ്രണയം
പലരും കാണാതെ പോവുന്ന പ്രണയം
പലരും കണ്ടില്ലെന്നു നടിക്കുന്ന പ്രണയം

ഈ പ്രണയത്തിന്റെ ഒരു കാര്യം..

Sarija NS said...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മാന്മിഴീ............... ഇത് പ്രണയമല്ല. എന്റെ പ്രണയ സങ്കല്പത്തില്‍ ഇത്തരമൊരു ക്ലൈമാക്സ് ഇല്ല. ശരീരത്തോട് തോന്നുന്നത് പ്രണയമല്ല. എന്താണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ? യഥാ‍ര്‍ദ്ധ പ്രണയമെന്തെന്നറിയാനുള്ള വിവേകം ഇല്ലെങ്കില്‍ സംഭവിക്കുന്നതാണ് ക്ലൈമാക്സില്‍ കാണുന്നത്.പഠിക്കുകയല്ലേ? ഇനിയും പഠിക്കാനൊത്തിരിയുണ്ട്. വാകപ്പൂക്കള്‍ പൊഴിഞ്ഞുകിടക്കുന്ന ഇടവഴിയില്‍ വെച്ച് കണ്ടത് കൊണ്ട് മാത്രം പ്രണയമാവില്ല. ഇതുകൊണ്ടാണ് വിതുരയും, സൂര്യനെല്ലിയും ഒക്കെ ഉണ്ടാകുന്നത്.പ്രണയിതാക്കള്‍ ഹ്ര്ദയത്തോടേ സംവദിക്കൂ, ശരീരത്തോടല്ല.

PIN said...

പ്രണയം അതി മനോഹരമായ ഒരു മൃദുല വികാരം തന്നെയാണ്‌ സംശയം ഇല്ല...അതിന്റെ വിചാരങ്ങൾ ജീവിതത്തിൽ ഉടനീളം മധുരിമയോടെ നിൽക്കുകയും ചെയ്യും....പക്ഷേ വെറും വികാരത്തള്ളലിൽ വിചാരങ്ങൾക്ക്‌ സ്ഥാനമില്ലാതാകുമ്പോൾ അത്‌ പ്രണയമല്ലാതാകുന്നു...

Sachi said...

പ്രണയം... മനസ്സിനുള്ളിലെ ഒരു തീക്കനലാണതു.. വിങ്ങി വിങ്ങി ഒരോര്‍മ്മപ്പെടുത്തലായി... കവിതകള്‍ക്കു പുതിയ മേച്ചില്‍പ്പുറങള്‍ കാണിച്ചു തന്നു.... പക്ഷെ.. പ്രണയം വെറും നേരമ്പോക്കായി മാറുന്നതു കാണുമ്പോള്‍.... സങ്കടമാവുന്നൂ

Sureshkumar Punjhayil said...

Good work... Best wishes...!!!

Shravan RN said...

good woek. n good presentation!

അസ്‌ലം said...

നിന്റെ മഴതുള്ളി ഇപ്പഴുമുണ്ടോ ...?നൈസ്