പുറത്തു നേരിയ ചാറ്റല്‍മഴയുണ്ട്
മുമ്പ് കണ്ട മൂന്ന് നക്ഷത്രങ്ങള്‍ കാര്‍മുകില്‍
മറച്ചിരിക്കുന്നു......
നിയോണ്‍ വെളിച്ചത്തില്‍
കരയുന്ന പാതയുടെ നെഞ്ചില്‍ ചവിട്ടി
എനിക്കൊന്നു നടക്കണം
ചിലര്‍ ചോദിച്ചേക്കാം
നിനക്കു വട്ടുണ്ടോ എന്ന്
എന്താണ് മറുപടി.....?
ഇടയ്ക്ക് വീണു കിട്ടുന്ന ഈ ഗൃഹാതുരത്വമല്ലാതെ
മറ്റെന്താണ് നമുക്ക് സ്വന്തമായുള്ളത്.
പിന്‍ വിളിക്കായ് ആരുമില്ലെങ്കിലും
ഞാനൊന്ന് നടക്കട്ടെ......
നിന്റെ പേരുകൊത്തിവെച്ച നിലാവിന്റെ
പ്രകാശക്കുത്തൊഴുക്കിലൂടെനടന്നപ്പോള്‍
നിന്നെകുറിച്ചു മാത്രമാണ് ചിന്തിച്ചത്,
ക്ലാവു പിടിച്ച ചിന്തകളില്‍ നിന്നും
നിന്റെ മുഖം ,കണ്ണുകള്‍,പേര് എല്ലാം
ഓര്‍മിച്ചെടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു........
നിന്റെ കണ്ണുകള്‍ വിടര്‍ന്നതോ
കവിളുകള്‍ തുടുത്തതോ എന്ന്.......
പക്ഷെ,
എന്റെ ഡയറിത്താളുകളിലൊന്നും തന്നെ
നിന്റെ പേരു കണ്ടില്ല,മുഖം കണ്ടില്ല.....
നമ്മള്‍ ആദ്യം പരിചയപ്പെട്ട നിമിഷം,
ആ ദിവസം ഓര്‍മിച്ചെടുക്കണമെന്ന്
ഞാനഗ്രഹിക്കുന്നു...
ആ ദിവസം ഇരുണ്ടതോ,തെളിച്ചമുള്ളതോ എന്നറിയാന്‍
അന്നു വര്‍ഷമോ വേനലോ എന്ന്
പക്ഷെ,വെറുക്കപ്പെടാത്ത ആ ഓര്‍മ തെന്നിപ്പോയി...
എന്തെങ്കിലും ഓര്‍ക്കാനോ,കാണാനോ കഴിയാത്ത വിധം,
ഞാനത്രയ്ക്കു മൌഢ്യയായിരുന്നു.....
നീ ആണോ പെണ്ണോ എന്ന്
നിന്റെ പേരെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം.........
Saturday, June 28, 2008
Tuesday, June 24, 2008
ഹ്രദയവിലാപം
മനസ്സു കാടുകയറാന്‍ തുടങ്ങിയപ്പോള്‍ ദു:സ്സഹമായ പല ഓര്‍മകളും കുത്തിനോവിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ആശ്വാസത്തിനെന്നവണ്ണം അവള്‍ ചുറ്റുപാടും പരതി..അപ്പോഴാണു തന്നെ ശ്രദ്ദിക്കുകയായിരുന്ന മിഴികളുമായി അവളുടെ കണ്ണുകള്‍ ഉടക്കിയത്..എവിടെയൊ വെച്ച് കണ്ടു മറന്നൊരു മുഖം......അവള്‍ തന്റെ മനസ്സില്‍ അടുക്കിവെച്ചിരുന്ന ,പഴകിദ്രവിച്ച് പോകാന്‍ തുടങ്ങിയ ഓര്‍മകളുടെ കെട്ടുകളഴിക്കാന്‍ തുടങ്ങി...തന്നെ കണ്ട നിമിഷം അയാളും എന്തൊക്കെയൊ മനസ്സില്‍ നിന്നടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ.....എത്രയോ കാലത്തിനിടയ്ക്ക് കളഞ്ഞുപോയ മുത്ത് കിട്ടിയ സന്തോഷത്തോടെ അവള്‍ അവനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു...പക്ഷെ പെട്ടെന്നാണു ഒരു കൊച്ചുകുട്ടി ഓടിവന്നു അയാളെ“ അച്ഛാ” എന്നു വിളിക്കുന്ന ശബ്ദം അവളുടെ കാതുകളില്‍ വന്നലച്ചത്...അവളെന്തൊ പറയാനെന്ന വണ്ണം അവളുടെ ചുണ്ടുകളനക്കാന്‍ ശ്രമിച്ചു...പക്ഷെ തൊണ്ടയില്‍ നിന്നുതിര്‍ന്നു വന്ന വാക്കുകള്‍ പുറത്തെത്തിയപ്പോഴെക്കും അയാള്‍ ആ കുട്ടിയുടെ കൈ പിടിച്ചു നടന്നകന്നിരുന്നു...............................................................
Saturday, June 21, 2008
നിശ്ചലത
നിന്നില്‍ നിന്നു ഞാനാഗ്രഹിക്കുന്നത് സാന്ത്വനമാണ്
എല്ലാം മറന്നൊരു സുഖനിദ്രയും
കണ്ണുകളില്‍ അത്പം ആര്‍ദ്രതയും
സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശവുമായി
നീ വരിക
ഇമ്പമാര്‍ന്ന മൊഴികള്‍ കൊണ്ടെന്നെ സ്നാനം ചെയ്യുക
എന്റെ പാപം തീരട്ടെ.
പിന്നെ;
എന്റെ നഷ്ട്ങ്ങള്‍, പ്രതീക്ഷകള്‍
എല്ലാം മറന്ന് നിദ്രയുടെ അപാരതയിലേക്ക്
നാം മാത്രമുള്ള സ്വപ്ന ലോകത്തേക്ക്
എനിക്ക് പോകണം.
വരിക നീ.....എന്നരികില്‍
നീലമിഴികളോടെ നിലാവില്‍
നിഴലില്ലാത്തവനായി
എന്നെ പുണരുക, നിന്റെ
ചുടുനിശ്വാസങ്ങളേറ്റ് ഞാനുറങ്ങട്ടെ................
Subscribe to:
Posts (Atom)