ഈയിടെയായി മടിയുടെ കടന്നുകയറ്റം ഇത്തിരി അധികമായിരിക്കുന്നു...എന്റെ ഓരോ രോമകൂപങ്ങളിലും മടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു...സമയമെന്തെന്നറിയാന്‍ ക്ലോക്കിലേക്കു നോക്കണമെന്നുണ്ടായിരുനു..പക്ഷെ മടിതോന്നി...ചിരിക്കാനും കണ്ണടയ്ക്കാനും മടി..എന്റെ കയ്യിലുണ്ടായിരുന്ന പേന ടേബിളില്‍ വെക്കാനും,ടി.വി കാണാനും ,പോസ്റ്റ് എഴുതാന്‍ പോലും മടി.....ഉറക്കം വരുന്നുണ്ട്..പക്ഷെ കണ്ണടക്കാന്‍ മടിയാണ്.....ആരോടെങ്കിലും എന്റെ കണ്‍പോളകള്‍ അടച്ചുതരാന്‍ പറയണമെന്നുണ്ടായിരുന്നു.....അതിനു നാവനക്കാന്‍ പോലും എന്റെ മടിയെന്നെ സമ്മതിക്കുന്നില്ല...എന്താണു ഞാനിങ്ങനെയെന്നു ചിന്തിച്ചതാണ്,അതിനെനിക്കുത്തരം കിട്ടുന്നില്ല...വളരെ നീരസത്തോടെ മാത്രമെ എനിക്കെന്തും കാണാന്‍ കഴിയുന്നുള്ളു....എന്തിനും ഞാനാദ്യം മുടക്കമെ പറയൂ എന്നെല്ലാവരും പറയുന്നു...ഇവിടെ എന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നവരുണ്ട്....എന്നെ താലോലിക്കുന്നവരുണ്ട് പക്ഷെ എനിക്കൊന്നും സന്തോഷം നല്‍കുന്നില്ല...ഓരോ നിമിഷം കൂടുംതോറും എനിക്കീ ജീവിതം മടുക്കുന്നു...മടുപ്പുനിറഞ്ഞതാണീ ഭൂമിയിലെ ജീവിതം...........
നാമൊക്കെ സൌഹൃദങ്ങളുടെ വിലയറിയുന്നത് അതു നഷ്ടപ്പെടുമ്പോഴാണ്..ഞാനിപ്പോള്‍ അതനുഭവിക്കുന്നു...പല സൌഹൃദങ്ങളും എന്നില്‍ നിന്നും പടിയിറങ്ങുകയാണ്, അനുവാദം പോലും ചോദിക്കാതെ...പക്ഷെ കരയാറില്ല..കാരണം, ഞാനാരുമായും ആത്മബന്ധം സ്ഥാപിക്കാറില്ല..അനുഭവത്തില്‍ നിന്നും ഞാന്‍ പടിച്ച പാടമതാണ്...എന്റെ ഇടക്കുവെച്ച് തുടങ്ങിയ യാത്രയില്‍ ചിലരുമായി എനിക്കാത്മബന്ധമുണ്ഡായിരുന്നു...പിന്നീട് കാലചക്രം തിരിയുന്നതിനനുസരിച്ച് ചിലര്‍ ശത്രുക്കളാകാന്‍ തുടങ്ങി... എന്നെ തിരിച്ചറിയാത്തവരായിമാറിക്കൊണ്ടിരിക്കുന്നു............ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്..ആരോടും എനിക്കു കടപ്പാടില്ല....ചുറ്റുമുള്ളവരോട് ഞാന്‍ ചിരിക്കാറുണ്ട്..സംസാരിക്കാറുണ്ട്......ആ നിമിഷങ്ങള്‍ കഴിയുന്നതോട് കൂടി എന്നിലേക്കുതന്നെ മടങിയെത്താന്‍ ഞാനിപ്പോള്‍ ശീലിച്ചിരിക്കുന്നു......ചിലപ്പോള്‍ ഒറ്റക്കിരിക്കാന്‍, ആള്‍ക്കൂട്ടത്തിനിടയില്‍ നിശബ്ദയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്...കാരണം ഞാന്‍ സംസാരിച്ചാല്‍ അധികപ്രസംഗി എന്നു പറയുന്നവരാണധികവും...നിശബ്ദയാകാനും ഇവര്‍ സമ്മതിക്കില്ല....എന്തൊരു ലോകമാണിത്....എന്തു ചെയ്താലും കുറ്റം കാണുന്നവരാണിവിടം..............
Thursday, August 28, 2008
Subscribe to:
Posts (Atom)