Tuesday, June 24, 2008

ഹ്രദയവിലാപം

മനസ്സു കാടുകയറാന്‍ തുടങ്ങിയപ്പോള്‍ ദു:സ്സഹമായ പല ഓര്‍മകളും കുത്തിനോവിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ആശ്വാസത്തിനെന്നവണ്ണം അവള്‍ ചുറ്റുപാടും പരതി..അപ്പോഴാണു തന്നെ ശ്രദ്ദിക്കുകയായിരുന്ന മിഴികളുമായി അവളുടെ കണ്ണുകള്‍ ഉടക്കിയത്..എവിടെയൊ വെച്ച് കണ്ടു മറന്നൊരു മുഖം......അവള്‍ തന്റെ മനസ്സില്‍ അടുക്കിവെച്ചിരുന്ന ,പഴകിദ്രവിച്ച് പോകാന്‍ തുടങ്ങിയ ഓര്‍മകളുടെ കെട്ടുകളഴിക്കാന്‍ തുടങ്ങി...തന്നെ കണ്ട നിമിഷം അയാളും എന്തൊക്കെയൊ മനസ്സില്‍ നിന്നടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ.....എത്രയോ കാലത്തിനിടയ്ക്ക് കളഞ്ഞുപോയ മുത്ത് കിട്ടിയ സന്തോഷത്തോടെ അവള്‍ അവനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു...പക്ഷെ പെട്ടെന്നാണു ഒരു കൊച്ചുകുട്ടി ഓടിവന്നു അയാളെ“ അച്ഛാ” എന്നു വിളിക്കുന്ന ശബ്ദം അവളുടെ കാതുകളില്‍ വന്നലച്ചത്...അവളെന്തൊ പറയാനെന്ന വണ്ണം അവളുടെ ചുണ്ടുകളനക്കാന്‍ ശ്രമിച്ചു...പക്ഷെ തൊണ്ടയില്‍ നിന്നുതിര്‍ന്നു വന്ന വാക്കുകള്‍ പുറത്തെത്തിയപ്പോഴെക്കും അയാള്‍ ആ‍ കുട്ടിയുടെ കൈ പിടിച്ചു നടന്നകന്നിരുന്നു...............................................................

31 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഷെറിക്കുട്ടീ ഹൃദയവിലാപം അത് മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കണം
വരികള്‍ ചെറുതാണെങ്കിലും അതിന്റെ അര്‍ത്ഥം കൊള്ളാം എഴുതൂ ഇനിയും

ആരൊക്കയോ പറയാന്‍ മറന്ന വാക്കുകളും പറയാന്‍ കൊതിച്ച വാക്കുകളും..
താന്‍ പറയാന്‍ ശ്രമിക്കുന്നൂ.
നന്നായിട്ടുണ്ട്..

Nivil Jacob said...

നഷ്ടബോധമാണു നിരാശയുടെ കാരണം. നിരാശയാണു വിരക്തിയുടെ കാരണം. നന്നായിട്ടുണ്ട്‌.. അക്ഷരങ്ങള്‍ ശരിയാക്കണം... എന്നാലേ വായന ശരിയാവുകയുള്ളു...

Shabas said...

പണ്ടെങ്ങൊ നഷ്ടപ്പെട്ടു പോയ പ്രണയം ..
കാലങ്ങള്ക്കു ശേഷമുള്ള കണ്ടു മുട്ടല്‍..
നന്നായി അവതരിപിച്ചിരിക്കുന്നു..
ഷെറിക്കുട്ടീ വീണ്ടുമെഴുതുക..

ഗോപക്‌ യു ആര്‍ said...
This comment has been removed by the author.
ഗോപക്‌ യു ആര്‍ said...

സാധാരണ ഞങ്ങള്‍
പുരുഷന്മാര്‍ക്കാണിതു
സംഭവിക്കുക..കൂടെ പഠിച്ച
പെണ്‍കുട്ടികള്‍ പിന്നെ
കാണുമ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായിട്ടുണ്ടാകും...

ഒരു സ്നേഹിതന്‍ said...

എത്രയോ കാലത്തിനിടയ്ക്ക് കളഞ്ഞുപോയ മുത്ത് കിട്ടിയ സന്തോഷത്തോടെ അവള്‍ അവനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു...പക്ഷെ പെട്ടെന്നാണു ഒരു കൊച്ചുകുട്ടി ഓടിവന്നു അയാളെ“ അച്ഛാ” എന്നു വിളിക്കുന്ന ശബ്ദം അവളുടെ കാതുകളില്‍ വന്നലച്ചത്...

നല്ല പൊസ്റ്റ്, ഇഷ്ടപ്പെട്ടു...
പ്രണയ നൊമ്പരങ്ങള്‍ ഓര്‍മിപ്പിച്ചു....

Sanoj Jayson said...

എനിക്ക് പ്രണയ അനുഭവങ്ങള്‍ ഇല്ലാത്തതിനാല്‍...
ആധികാരികമായി ഒന്നും പറയാന്‍ കഴിയില്ലാ...
ഒന്നെ പറയാന്‍ ഉള്ളൂ....
കിട്ടാത്തതിനെ കുറിച്ച് ചിന്തിക്കാതെ...
നമുക്ക് കിട്ടിയതിനെ കുറിച്ച് ചിന്തിക്കൂ...
ജീവിതം ആസ്വദിക്കൂ....

മൃതി said...

maranam chilappol prenayikkapedenda vasthuvaayi theerum..enikkippol anganeyaanu..pakshe oru vallaatha sughamaanu athinum...

meriajnabi@gmail.com

puthuthaayi endengilum azhuthiyaal ayachu tharanam...
bhaavukangal...

രസികന്‍ said...
This comment has been removed by the author.
രസികന്‍ said...

നന്നാ‍യിരുന്നു
ജീവിതത്തിൽ ഇന്നു കാണുന്നത് ചിലപ്പോൽ നാളെ കണ്ടെന്നുവരില്ല , ഇന്നു പ്രതീക്ഷിക്കാത്തത് നാളെ സംഭവിച്ചെന്നുമിരിക്കാം
എനിക്കു ഒന്നു മാത്രമെ പറയാനുള്ളു
എല്ലാമെല്ലാം നല്ലതിന്
ആശംസകൾ

Unknown said...

ജ്ജ് ബേജാര്‍ആവണ്ടിരി ശെരിക്കുട്ട്യെയ്.. മ്മളെ കാണാതെ ഈ അഗ്രഗടൊര്മാര് എത്രടം പോകുമെന്നരിയാമല്ലോ..
ഒക്കെ ശരിയാകും.. ഒന്നു ചിരിച്ചേ.. അങ്ങനെ.. അങ്ങനെ..

Unknown said...

ഷെറിക്കുട്ടി ശിവൻ പറഞാണു ഞാനറിഞതു.
ഒക്കെ ശരിയാവും. ആ പാവം ശിവനെ വിട്ടേക്കൂ.

ശ്രീ said...

എഴുത്ത് നന്നാവുന്നുണ്ട്
:)

ശ്രീ said...

ഹൃദയം =hr^dayam
ശ്രദ്ദ അല്ല, ശ്രദ്ധ ആണ് ശരി

പിന്നെ, ഫോണ്ടിനെ ബോള്‍ഡാക്കണോ?

Sharu (Ansha Muneer) said...

നല്ല എഴുത്ത്... തുടരുക

OAB/ഒഎബി said...
This comment has been removed by the author.
OAB/ഒഎബി said...

വറ്ഷങ്ങള്‍ കഴിഞ്ഞ് ഞാനവളെ കണ്ടു. എന്തോ പറയാനായി അവളെന്റെ അടുത്ത് വന്നു. ഉടനെ ഒരു കുട്ടി ഓടി വന്ന് ഉമ്മാ...എന്ന ഒരു വിളി. ഞാന്‍ ചോദിച്ചു എന്താ മോന്റെ പേര്‍?“----”
“ങേ..എന്റെ പേരല്ല മോന്റെ പേര്‍?”.

“അതു തന്നെയാ പറഞ്ഞത്!”.
well..നന്നായി എഴുതി. ആശംസകള്‍.

പിള്ളേച്ചന്‍ said...

നല്ല ആഴത്തില്‍ വേരോടിയ രചന എഴുത്ത് തുടരുക

രഘുനാഥന്‍ said...

സുഗന്ധ വാഹിനീ നീ എന്നെ തഴുകി ഒഴുകുകയോ??

നല്ല രചന ..ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ശിവ പടമായാലോ എന്നു പേടിച്ചാ ഇവിടെ വന്നത്..വന്നപ്പോള്‍ അല്ലേ മനസ്സിലായത് നല്ലൊരു എഴുത്തുകാരിയെ മിസ്സ് ചെയ്തല്ലോ എന്ന്.. നല്ല എഴുത്തു കേട്ടോ തുടരൂ‍ൂ

siva // ശിവ said...

ഷെറിക്കുട്ടി,

ഇനി എന്നെ തല്ലികൊല്ലണം എന്നു പറഞ്ഞ് ആ പരിസരത്തെങ്ങാനും വന്നാല്‍....എന്റെ ബ്ലൊഗിലാര്‍കാവിലമ്മയാണെ സത്യം....ഞാന്‍ ഓടി രക്ഷപ്പെടും നോക്കിക്കോ....

ശിവ.

ഹാരിസ്‌ എടവന said...

തുടക്കം കുഴപ്പമില്ല...
ഇനിയും നന്നായി എഴുതാന്‍ സാധിക്കും
പ്രണയകാലത്തിനുമപ്പുറം
കവിതയും കഥയും ജീവിതവുമുണ്ട്.
പുതിയ വഴിയും
പുതിയ വിഷയങ്ങളും
പ്രചോദനമാവട്ടെ...
നന്നാവുന്നുണ്ട് കുട്ടീ

ഗോപക്‌ യു ആര്‍ said...

shery -include in the "getting listed" or" categories" in "thanimalayalam"....then this wil appear in agregator...vannal chelavu cheeyyanam ketto!

ഭൂലോകം said...

ടിവിയിൽ സ്ഥിരമായിക്കാണിക്കാറുള്ള പരസ്യത്തിന്റെ ബുജി വെർഷൻ എന്നല്ലാതെ എന്തു പറയാൻ...

വല്യമ്മായി said...

സ്വാഗതം

വത്സലന്‍ വാതുശ്ശേരി said...

വായിച്ചു.
സമാധാനമായൊ?
-വത്സലന്‍ വാതുശ്ശേരി
http://vathussery.blogspot.com

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല പോസ്റ്റ്.

രമ്യ said...

എന്നെ കൊണ്ട് പറയിപ്പിക്കരുത് പെണ്‍കുട്ടികളൂടെ വിലകളയരുത്

santhosh v said...

കൊള്ളാം
ഇരുട്ടത്ത് തപ്പുന്ന ഒരു പ്രതീതി.

santhosh v said...

ഈ കളര്‍ മാറ്റരുതോ?

sajith said...

ഷെറിക്കുട്ടീ,

നിങ്ങളുടെ ബ്ലോഗുകല്‍ വായിക്കുംബോള്‍, അതിമനോഹരമായ ആശയങ്ങള്‍ ഒരു ചെറിയ ബ്ലോഗിലൂടെ എഴുതുന്നതു കാണുംബോള്‍ ഒരു സാഹിത്യക്യാരിയെ മലയാളഭാഷയ്ക്‌ നഷ്ട്ടപെട്ടൊ എന്നു ഒരു സംശയം.
ആശയങ്ങള്‍ വലുതാക്കി ഒരു കഥയാക്കു. മലയാളഭാഷയെ വലുതാക്കു

അഭിനന്ദനങ്ങള്‍
free greeting cards