Wednesday, July 2, 2008

ചിരിക്കുന്ന മാലാഖ.

നാക്കിലയില്‍ വെള്ളപുതച്ച് കുഴിയിലമര്‍ന്ന
കണ്ണുകളുള്ള ശീതീകരിച്ച ഒരു ശവം കിടക്കുന്നു.
ശാന്തിയുടെ നിശബ്ദ ലോകത്തേക്ക്
പറന്നുയര്‍ന്ന ഒരു മാലാഖ.
ആ ശവമെന്നോട് പുഞ്ചിരിയ്ക്കുന്നു
ആശയറ്റ മനസ്സില്‍ ശാന്തമായ ചിരി
ഭ്രാന്തമായി ദിഗന്തം നടുങ്ങുമാറ്
ഞാനും ചിരിക്കുന്നു,
എനിക്കു ചുറ്റുമുള്ളവര്‍ എന്നെ
പകച്ചുനോക്കുന്നതെന്തിന്........?
തേങ്ങുന്നതിനിടയിലും നിങ്ങളെന്നെ മനം
മടുത്തു പോകുന്നു
നിരവധി ചോദ്യമെന്നില്‍ നുരഞ്ഞുപൊന്തവെ
ഘോര ഘോരമായി ചിരിച്ച്,
സാകൂതം ഞാനാ ശവത്തെ നോക്കി
മരിച്ചതെന്‍ ‘മുത്തശ്ശിയായിരുന്നു.....

16 comments:

siva // ശിവ said...

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഴയുള്ള ഒരു രാത്രിയില്‍ എന്റെ അമ്മൂമ്മയെയും ഇങ്ങനെ കിടത്തിയിരുന്നു. അന്ന് ഞാന്‍ തീരെ കുഞ്ഞായിരുന്നു.

ആരൊക്കെയോ കരയുന്നുണ്ടായിരുന്നു. എനിക്ക് ഒന്നു മനസ്സിലായില്ല.

എല്ലാവരും തിരക്കിലായിരുന്നു. രാവിലെ എവിടൊക്കെയോ പോകണമെന്ന്...അന്നു രാത്രി തന്നെ അവര്‍ എന്റെ അമ്മൂമ്മയെ ദഹിപ്പിച്ചു.

പിന്നെ കുറെ ദിവസം നല്ല സങ്കടമായിരുന്നു. ചില ദിവസങ്ങളില്‍ എന്റെ സ്വപ്നങ്ങളില്‍ വന്ന് എന്നോട് സംസാരിക്കുമായിരുന്നു. ഒടുവില്‍ ഞാന്‍ വളര്‍ന്നപ്പോള്‍ വരാതായി...എന്നാലും ഞാന്‍ കാത്തിരിക്കുന്നു.

സസ്നേഹം,

ശിവ.

ഗോപക്‌ യു ആര്‍ said...

a belated condolence.....
[ your old nigoodabhoomi]

Unknown said...

ചിരിക്കുന്ന മാലാഖ മനസ്സില്‍ ഒരിറ്റു നൊമ്പരമായി.
മരണം ശരിക്കും ഒരു സ്വതന്ത്രമാക്കപെടലാണ്.
മരിച്ച ഒരാള്‍ക്ക് അറിയില്ലാല്ലോ അയ്യാളെ സേനഹിക്കുന്നവരുടെ മനസ്സിന്റെ വിങ്ങല്‍
ശിവയുടെ അനുഭവത്തിലെ പോലെ
ഞാനും എന്റെ അച്ചമ്മയെ ഓര്‍ത്തൂ അതു പോലെ
സങ്കടപ്പെട്ടിട്ടുണ്ട്

CHANTHU said...

നെഞ്ചില്‍ കൊള്ളുന്ന അവതരണം. നന്നായി.

സജി said...

ഷെറിക്കുട്ടി..
ഈ കളര്‍ കോംബിനേഷന്‍ ശരിയല്ല എന്നു തോന്നുന്നു.വായിക്കാന്‍ ബുദ്ധിമുട്ടാണ്...
(പ്രായമായില്ലേ..അതായിരിക്കും..)

പിന്നെ എനിക്ക് കാര്യമായോന്നും പിടികിട്ടിയില്ല....

മാന്മിഴി.... said...

ithu mathi sajee...red is the secret of my energy....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അയ്യൊ അയ്യോ ദേ ഒരു സജി.....
ഷെറികൂട്ടി ആ കളര്‍ കോമ്പിനേഷന്‍ ഒന്ന് ശരിയാക്ക് മിന്നാമിന്നിക്ക് മിന്നാന്‍ പറ്റുന്നില്ല:(

Sanoj Jayson said...

സംഗതികളോന്നും ഇലലോ മാഷെ...

jense said...

ജീവിതം എന്ന് പറയുന്നത് ഒരു നദിയല്ലേ കൊച്ചേ... മുന്‍പോട്ടു ഒഴുകിയെ പറ്റൂ... പലതും ഓര്‍മിപ്പിക്കുന്ന എഴുത്താണ്...

മൊത്തത്തില്‍ ഒരു ശോകമൂകത ആണല്ലോ കൊച്ചേ
വരികളില്‍ വല്ലാത്ത ഒരു ആകര്‍ഷണീയത ഉള്ള പോലെ...

ഞങ്ങള്‍ കോട്ടയംകാര് പറയുന്നതു പോലെ... ജീവിതം ഒരു റബ്ബര്‍ പന്ത് പോലെയാ... ഇട്ടാ തെറിക്കണം... പുതിയ ഇടങ്ങളിലേക്ക് മനസ്സൊന്നു തിരിച്ചു നോക്ക്... പലതും കണ്ടേക്കാം... ഇനിയും എഴുതുക... നല്ലത് വരട്ടെ...

ജിജ സുബ്രഹ്മണ്യൻ said...

കവിത കൊള്ളാം പക്ഷേ ഈ വരി ഒന്നു കൂടി ശരിയാക്കാനില്ലേ ?
“തേങ്ങുന്നതിനിടയിലും നിങ്ങളെന്നെ മനം
മടുത്തു പോകുന്നു “
നിരവധി ചോദ്യമെന്നില്‍ നുരഞ്ഞുപൊന്തവെ നിരവധി ചോദ്യങ്ങള്‍ എന്തൊക്കെ ആണ് എന്നു കൂടി പറയാമാരുന്നു..നന്നായിട്ടുണ്ട് ഷെറിക്കുട്ടീ..തുടരു..

Unknown said...

ഷെറിക്കുട്ടി,

ചിരിക്കുന്ന മാലഖയെ ശീതികരിച്ച പെട്ടിയിൽ
കണ്ടപ്പോൽ മനസ്സിലൊരു നൊമ്പൊരമായി.
അമ്മൂമയുടെയും അപ്പൂപ്പന്റെയും സാന്നിധ്യത്തെ കുരിച്ചു വായിച്ചു എന്നല്ലാതെ ആ ഒരു സുഖം അറിഞിട്ടില്ല.

mazha said...

നിലാവായി
കണ്ണുനീരായി
കുളിരായി
സ്നേഹമായി
ഒരു ഒഎരുമഴക്കാലം കൂടി
very good
mazha

Shabas said...

vaayikkan kashtappettenkilum nannaayi sherikkutte...

ഹാരിസ്‌ എടവന said...

മരണത്തിന്റെ കാഴ്ച നന്നായി.
എഴുത്തിനിയും മെച്ചപെടുത്തണമെന്നു ഞാന്‍ പറയും.
നന്നായി എഴുതുവാന്‍ കഴിയും.
എഴുത്തില്‍ നിരാശ,ദുഖം എന്നിവ മുഴച്ചുനില്‍ക്കുന്നതുപോലെ തോനുന്നു.

kamar said...

ഷെറിക്കുട്ടി....,
വിലയിരുത്താനുള്ള യോഗ്യതയൊന്നും എനിക്കില്ല.
എങ്കിലും കൊള്ളാം.എഴുത്ത് നിര്‍ത്തരുത്.നല്ലത് വരട്ടെ എന്നാശംസിക്കുന്നു.....

സ്നേഹത്തോടെ,
കമര്‍

faranekadel said...

Borgata Hotel Casino & Spa - Mapyro
Find a 여주 출장마사지 street in New Jersey near Borgata Hotel Casino & 제주도 출장샵 Spa, New 보령 출장샵 Jersey. Find reviews and discounts 경상북도 출장샵 for AAA/AARP members, seniors, 속초 출장마사지