കൂട്ടുകാരാ.......
മഹാമൌനത്തിന്റെ അകത്തളങ്ങളില്‍
ഞാനൊരു മുഖത്തെ തിരിച്ചറിയുന്നു
മറന്നുവോ എന്നെ......?
അനന്ത കാലങ്ങള്‍ക്കകലെ
കൌമാരത്തിന്റെ ഇടനാഴിയില്‍ വെച്ച് വേര്‍പിരിഞ്ഞവര്‍ നമ്മള്
കാലം തേരാളിയാകുമ്പോള്‍
ഓര്‍മ്മകള്‍ക്കു ക്ലാവുപിടിക്കുന്നു...
ആരോര്ക്കുവാനിനീ പിന്നിട്ട സൌഹൃദം,
ഓരോ മനവും പുതിയ മുഖങ്ങള്‍ തേടുന്നു.,
ഓരോ മുഖങ്ങളും പുതിയ കഥകള്‍ പറയുന്നു...
എങ്കിലുമെന്റെ മൈത്രേയാ.........
ഒരു വാക്കെങ്കിലും പറയുക നീ.......
ഈ മൌനം മരണമാണ്......
ഓര്‍ക്കുന്നുവോ നീ...........
ഒരുനാള്‍ കടലാസ് തുണ്ടുകള്‍ നമ്മുടെ മാധ്യമമായതും
നിന്റെ കൈകള്‍ക്കുള്ളില്‍ പേടിച്ചരണ്ട മുഖവുമായൊരുവള്ചൂളിനിന്നിരുന്നതും.......
ഇല്ല നീ ഒന്നും ഓര്‍ക്കുന്നില്ല.....
മനം വീണ്ടും പുതിയ കഥകള്‍ മെനെയും മുമ്പ്
ഞാനൊന്നു കൂടി ചോദിയ്ക്കട്ടെ....?
അറിയുമോ നീ എന്നെ.......ഞാന്‍ ആരെന്ന്.....?
എന്റെ പേരെന്തെന്ന്.............?
Tuesday, July 15, 2008
Subscribe to:
Post Comments (Atom)
22 comments:
നിന്നെ മറന്ന ഏതു മുഖത്തെയാണു നീ തിരിച്ചറിയുന്നത്..ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതു നന്നായി..
ജീവിതം അങ്ങിനെയാണു .. പലപ്പോഴായി പലതും നഷ്ടപ്പെടും..
പുതിയവ നേടുകയും ചെയ്യും..
നഷ്ട്പ്പെട്ടവയെയോര്ത്ത് കൂടുതല്‍ ദു:ഖിക്കാതെ പുതിയതായി കിട്ടിയതു കൊണ്ട് സന്തോഷിക്കാന്‍ ശ്രമിക്കുന്നതല്ലെ ഷെറി നല്ലത്..
ചിലതു അങ്ങിനെയാണു..
എപ്പഴൊ എവിടെ വെച്ചോ വന്നു ഒരു പാടു നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു ഒത്തിരി വിഷമങ്ങള്‍ സമ്മാനിച്ചു എന്നെന്നേക്കുമായി പോവുന്നു....
കാലം എല്ലാം മായ്ക്കുമെന്ന പ്രതീക്ഷയോടെ...
പുതിയ ബന്ധങ്ങള്‍ക്ക് തുടക്കമാവട്ടെ എന്ന പ്രാറ്ത്ഥനയോടെ..
സസ്നേഹം....................
എഴുത്തു വിരഹത്തെ പ്പറ്റിയും പ്രണയത്തെ പ്പറ്റിയും നിരാശയെറ്റിയും മാത്രമാണൊ?
ലോകത്ത് ഏറ്റവും കൂടുതല്‍ നിരാശ അനുഭവിച്ച വ്യക്തി ആയിരിക്കും വാംഗൊഗ്.പക്ഷെ വേനലിലെ സൂര്യകാന്തി പൂവുകള്‍ അദ്ദേഹം വരച്ചതാണു.
എത്ര പറഞ്ഞാലും എഴുതുവാനുള്ള കഴിവ് ഇങിനെ ഒരു വിഷയത്തെ പ്പറ്റി മാത്രം എഴുതി നശിപ്പിക്കരുത്.
ഇനിയും ഞാനെന്തു പറയാനാ
ഇതു ഞാനും ചോദിക്കാന്‍ ഇരുന്നതാ.എന്താ വിരഹവും പ്രണയവും മാത്രേ ഉള്ളോ ..ഇടക്കിടെ സന്തോഷം തരുന്ന എന്തിനെയെങ്കിലും കുറിച്ചൊന്നു എഴുതന്നേ..ചുമ്മാ...ഷെറിയുടെ എഴുത്തുകള്‍ കാണുമ്പോള്‍ എന്റെ മനസ്സൊലും പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒക്കെ ചിന്ത ഉണരുന്നു.
എഴുത്ത് ഇത്തവണയും നന്നായി
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ഒരു വാക്കെങ്കിലും പറയുക നീ.......
ഈ മൌനം മരണമാണ്......
ഓര്‍ക്കുന്നുവോ നീ...........
ആ മൌനത്തെ ഞാന്‍ ഇഷടപെടുന്നു.
ഇപ്പൊ എനിക്ക് ഒരു ഡൌട്ട് ഇല്ലാതെ ഇല്ല ..... ആ പ്രൊഫൈലില്‍ പറഞ്ഞതു സത്യം ആണോ എന്ന് ?????
കൊള്ളാം...നന്നായി
നഷ്ടമായ സൌഹ്രുദങ്ങള് ചില്ലിട്ടു വക്കാം, ഇടക്കെടുത്തു പൊടിതട്ടാമല്ലൊ.
അറിയുമോ നീ എന്നെ.......ഞാന്‍ ആരെന്ന്.....?
എന്റെ പേരെന്തെന്ന്.............?
കാലത്തിന്റെ വികൃതിയില്‍ അടര്‍ന്നുപോയ
സൗഹൃദത്തിന്റെ കണ്ണികളെ ഞാനും തിരയുന്നു
ഹലോ,
ഇങ്ങനെ ഈ പരിഭവങ്ങള്‍ വരികളില്‍ ഒതുക്കാതെ നേരെ അയാളുടെ മുന്നിലേയ്ക്ക് പോകണം...എന്നിട്ട് പറയണം “എടാ @@@@@@ അറിയുമോ നീ എന്നെ.......ഞാന്‍ ആരെന്ന്.....?
എന്റെ പേരെന്തെന്ന്.............?“
അപ്പോള്‍ അയാള്‍ പറയും “ നീ പോടീ മരമാക്രീ...” എന്ന്.
അങ്ങനെ ഷെറിക്കുട്ടി കരഞ്ഞുകൊണ്ട് വന്ന് ഒരു പുതിയ പോസ്റ്റ് ഇടും...
അതോടെ തീരും ഈ പ്രശ്നം....
ശിവ.
ഇവിടിത്രേം സങ്കടപ്പെടുമ്പോള്‍ നിരക്ഷരന് ഇവിടെ ചിരിച്ചതെന്തിനാണെന്നൊന്നറിയണമല്ലോ!
ഷെറിക്കുട്ടീ, ശിവ പറഞ്ഞതു പോലെ ചെയ്തു കൂടേ?
കുതിരവട്ടം പപ്പൂനെ ഓര്‍ത്ത് ചിരിച്ചതാണ് ധ്വനീ....
“നീയാരാണെന്ന് നിനക്കറിയാന്‍ മേലെങ്കില് നീയെന്നോട് ചോദിക്ക് നീയാരാണെന്ന്. ആപ്പോ ഞാന്‍ പറഞ്ഞ് തരാം നീയാരാണെന്ന്. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ ഞാനാരാണെന്ന് നീയെന്നോട് ചോദിക്ക്. അപ്പോ ഞാന്‍ പറഞ്ഞുതരാം ഞാനാരാണെന്ന്.....“
ഇങ്ങനെ പോകുന്ന ഒരു ഡയലോഗ് ഉണ്ട് പപ്പൂന്റെ.
കവിതയുടെ അവസാനം വായിച്ചപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. അതോണ്ടാണ് ചിരിച്ചത്. അത് അപ്പോത്തന്നെ കമന്റായി എഴുതി സീന്‍ വഷളാക്കണ്ടാന്ന് കരുതിയാ ചുമ്മാ ചിരിച്ച് അവസാനിപ്പിച്ചത്.
ഇപ്പോ ഇതെന്നെക്കൊണ്ട് എഴുതിപ്പിച്ചപ്പോള്‍ സമാധാനം ആയില്ലേ ? :) :) :)
ഇതെന്നാ വെള്ളരിക്കാപ്പട്ടണമോ ? മനുഷ്യേന് ചിരിക്കാനും പാടില്ലേ ? :):) :)
ചിരിക്കാം ചിരിക്കാം ..ആവോളം ചിരിച്ചോ.
ഒരു പാവം കുട്ടി വന്ന് നമ്മളോടെല്ലാം ഇങ്ങനെ കരയുകയും പറയുകയും ചെയ്യുമ്പോള്‍ ചിരിച്ചോ ? ഇപ്പോള്‍ ധ്വനി അത് പറഞ്ഞതാ കുഴപ്പം .
പെങ്ങളെ ..അല്ലങ്കില്‍ മോളെ ..കരയേണ്ടാ ..
മൈത്രേയ ..എന്നെങ്കിലും നിന്നെ ബൂലോകരുടെ കൈയില്‍ കിട്ടും ..അന്ന് ഇടിച്ചു കൂമ്പ് വാടുകയും ചെയ്യും .ഇപ്പോഴേ പറഞ്ഞില്ലെന്നു വേണ്ടാ .
പോട്ടെ മോളെ നീ കരയാതെ
ഷെറിക്കുട്ടീ... ഒന്നു ചിരിച്ചേ
ഹീ...................ഞാന്‍ ചിരിച്ചുകൊണ്ടേയിരിക്കുകയാണിപ്പോള്..................
അറിയുമോ നീ എന്നെ.......ഞാന്‍ ആരെന്ന്.....?
എന്റെ പേരെന്തെന്ന്.............?
ഷെറി...ഈ ചോദ്യങ്ങള്‍ക്കുത്തരം കിട്ടാതെ ചിരിക്കാന്‍ പറ്റോ ?
ഷെറികുട്ടി...നല്ല പണിയാ കാണിച്ചത്..പേര് മാറ്റിയല്ലെ?..എനിക്കിഷ്ടമായില്ല...പിന്നെ കവിതക്കൊരു ചുള്ളിക്കാട് ടച് ഉണ്ടല്ലൊ!!
ഒരു പക്ഷേ അയാൾക്ക് സംസ്സാര ശേഷിതന്നെ നഷ്ടപ്പെട്ടുകാണുമോ??? ജീവിതത്തിന്റെ പരുക്കൻ വശങ്ങളെക്കുറിച്ച് അവബോധമുണ്ടായപ്പോൾ ഒരു നിസ്സംഗഭാവം കയിവന്നതാകുമോ??? എന്തായലും ഇനി അയാളുമായി കൂടുതൽ സംസർഗ്ഗം വേണ്ട... അത് ഒരു പക്ഷേ പകരുന്നതാണെങ്കിലോ???
ഇല്ല നീ ഒന്നും ഓര്‍ക്കുന്നില്ല.....
മനം വീണ്ടും പുതിയ കഥകള്‍ മെനെയും മുമ്പ്
ഞാനൊന്നു കൂടി ചോദിയ്ക്കട്ടെ....?
അറിയുമോ നീ എന്നെ.......ഞാന്‍ ആരെന്ന്.....?
എന്റെ പേരെന്തെന്ന്.............?
ഈ വരികള്‍ വളരെ നന്നായിരികുന്നു
ഇത്രയും നന്നായി എഴുതാന്‍ അധികം ആര്‍കും പറ്റില്ല
വരികളില്‍ ഒക്കെ ഒരു ദുഃഖം
എന്നാലും വായികുമ്പോള്‍ അതിനൊക്കേ ഒരു സുഖം
നീ ആരെന്നു പറയണമെന്നില്ല...
ഏതാനും വരികളില്‍ നിന്നും മനസ്സിലായി...
എന്റെ ബ്ലോഗില്‍ കയറി എഴുതിയതിനു
പകരമായി ഈ കുറിപ്പ് കാണണ്ട...
അതുവഴി കടന്നു പോയപ്പോള്‍ ഉള്ളു പിടഞ്ഞു,
എന്നെ പോലെ ഒരാള്‍...
ആര്‍ക്കും പിടികൊടുക്കാതെ...
ഒരു ചെരുപ്പ് ധരിച്ചു നടക്കാനാണ് ആഗ്രഹം എങ്കില്‍
അതുപോലെ ചെയ്യുന്നവന് ഞാന്‍...
കാണാത്ത,
അറിയാത്ത കൂട്ടുകാരീ,
സന്തോഷമായി..
നന്നായി എന്നു പാറയുന്നതിലേറെ ഉള്ളിൽ ശരിക്കും കൊണ്ടു മോളെ...........!
Post a Comment