ഇല്ല.....
ഇനിയൊരു മടക്കയാത്ര എനിക്കാവില്ല..,
അത്രമേല്‍ നീയെന്നില്‍ നിന്ന് ഞാന്‍
നിന്നില്‍ നിന്നകലെയാണ്.....
എങ്കിലും ജനിമൃതികള്‍ക്കിടയിലുള്ള ഈ ജീവിതം
ഞാന്‍ നിന്റെ മുന്നില്‍ അടിയറവു വെക്കുന്നു,
എന്റെ ആത്മാംശമാണു നീയെന്നു വിശ്വസിക്കുന്നു.
ഓര്‍ക്കുന്നുവോ നീ........
കര്‍ക്കിടകത്തിലെ വര്ഷരാഗം പോലെയായിരുന്നു
നമ്മുടെ പ്രണയം.,
പക്ഷെ ഇന്നതു വേനല്‍പെയ്ത്തു പോലെയാണ്
ആരവങ്ങളില്ലാതെ അടയാളങ്ങള്‍
ബാക്കിവെക്കാതെ,
കരഞ്ഞുതീര്‍ക്കുന്ന വേനല്‍ പെയ്ത്തുപോലെ..
അവശേഷിക്കുന്നത് ഞാനും
നിന്നോര്‍മകളും മാത്രം.....
14 comments:
ഹായ് ഷെറിക്കുട്ടി,
ഇതു വായിച്ചപ്പോള്‍ ഞാനും ഓര്‍ത്തുപോയി എനിക്ക് നഷ്ടമായ എന്റെ പ്രണയത്തെ...ആ നഷ്ടപ്രണയത്തിനു ശേഷം ഞാന്‍ കുറിച്ചിട്ട ഈ വരികള്‍ നിനക്കയ് ഞാന്‍ ഇവിടെ ഒരിക്കല്‍ കൂടി എഴുതുന്നു (ഞാനിതിലെ വരികള്‍ ഒരു ബ്ലോഗ് പോസ്റ്റ് ആക്കിയിരുന്നു.)....വായിക്കുക...
വിദൂരദിനങ്ങളിലെ മഴക്കാലസന്ധ്യകള്‍
ഞാന്‍ വെറുതെ ഓര്‍ത്തു പോയി
അന്നെന്റെ ഹൃദയം
പ്രണയാര്‍ദ്രമായിരുന്നു
മഴയോടു പോലും എനിക്കു പ്രണയമായിരുന്നു
എന്നാലിന്നു മഴ പെയ്യുമ്പോള്‍
എന്റെ ഹൃദയം വിരഹാര്ദ്രമാണു
എന്റെ ജീവിതത്തിലെ
ഏറ്റവു നല്ല ദിനങ്ങല്‍
അവള് കൂടെ കൊണ്ടുപോയി
ആ മഴക്കാലസന്ധ്യകള്‍
സ്വപ്നങ്ങളുടെ പ്രണയകാലം
അതിന്റെ നൊമ്പരങ്ങള്‍
ഒന്നും തന്നെ
ഇനിയൊരിക്കലും തിരിച്ചു വരില്ല
രാത്രിയുടെ അഗാധതയിലേക്ക്
മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു
ഇരുളടഞ്ഞ ഈ മുറിയില്‍
ഓര്‍മ്മകളുടെ തടവറയില്‍
ഞാനിപ്പോള്‍ ഏകനാണു......
വായിച്ചില്ലേ...ഇനി പോയിക്കിടന്ന് ഉറങ്ങ് നല്ല കുട്ടിയായ്...
സസ്നേഹം,
ശിവ.
ഓര്‍മ്മകളെങ്കിലും ബാക്കിയുണ്ടല്ലൊ.. അതു തന്നെ ധാരാളം. ഒരു വിധത്തില്‍ നോക്കിയാല്‍ അതു തന്നെ കൂടുതലാണ്...!
സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്ത ഭവനത്തിന്
പ്രണയം കൊണ്ടൊരു മേല്ക്കൂരകെട്ടുന്നെ...അപ്പോള്‍ ഈ പ്രശ്നമൊക്കെ തീരും
ബാക്കിയവുന്നത് ഓര്മ്മകല് മാത്രമായിരിക്കും
“പ്രണയം വജ്രം പൊലെയാണു, കൈത്തഴമ്പാല് തെയ്മാനമാകയില്ല”,എന്റെ പൊസ്റ്റ് ഇല് നിന്നാണു കേട്ടൊ.
എത്രകാലം വേണമെങ്കിലും പ്രണയവും അതിന്റെ ഒര്‍മകളും നിലനില്ക്കും.
എത്ര പാടിയാലും എഴുതിയാലും അതിന്റെ നനവു തോരുകയുമില്ല.
എനിക്കെന്റെ പ്രണയം നഷ്ടമായില്ല.അതിനാല്‍ തന്നെ കണ്ണുനീര്‍ത്തുള്ളികളും ഇല്ല..ഞാന്‍ 15 വര്‍ഷത്തോളം പ്രണയിച്ച ആളെ തന്നേ ജീവിതത്തില്‍ കൂടെ കൂട്ടാന്‍ പറ്റി...
ഷെറിക്കുട്ടിയുടെ വരികള്‍ നന്നായി...
ചില വരികള്‍ കോള്ളാം
ഇത് മനസ്സിലായില്ല
“പക്ഷെ ഇന്നതു വേനല്‍പെയ്ത്തു പോലെയാണ്“???
:)
കര്‍ക്കിടകത്തിലെ വര്ഷരാഗം പോലെയായിരുന്നു
നമ്മുടെ പ്രണയം.,
പക്ഷെ ഇന്നതു വേനല്‍പെയ്ത്തു പോലെയാണ്
ഷെറിക്കുട്ടീ......നല്ല വരികള്‍
നല്ല കവിത.
(അകാലത്തിലെ പെയ്തുപോലെ, അകലങ്ങളിലേക്കുള്ള ഒഴുക്കുപോലെ ചില വിങ്ങലുകള്‍...)
ഷെരികുട്ടീ പ്രണയം,സത്യമാണ്...കൂടെ വേദനാജനകവും ആണ് ചിലര്‍ക്കെങ്കിലും അതിന്റെ ഓര്‍മ്മകള്‍..
കരഞ്ഞുതീര്‍ക്കുന്ന വേനല്‍ പെയ്ത്തുപോലെ..
അവശേഷിക്കുന്നത് ഞാനും
നിന്നോര്‍മകളും മാത്രം.....
പ്രണയം സത്യമാണെങ്കില്‍ അത് തിവ്രമാണെങ്കില്
ഒരോ നഷ്ടവും നികത്താനാവാത്ത വേദനകളാകും
സമ്മാനിക്കുക
അതെ. ഓര്‍മ്മകള്‍ ബാക്കിയാകും. അതില്‍ ചിലത് ചുട്ടുപൊള്ളിക്കും, ചിലത് കുളിരണിയിക്കും
"അടയാളങ്ങള്‍ ബാക്കിവെക്കാതെ,കരഞ്ഞുതീര്‍ക്കുന്ന വേനല്‍ പെയ്ത്തുപോലെ..അവശേഷിക്കുന്നത് ഞാനും നിന്നോര്‍മകളും മാത്രം....."
ഈ ഓര്‍മ്മകള്‍ മാത്രമല്ലേ അവശേഷിക്കുന്നത്..?
വളരെയധികം ഇഷ്ടപ്പെട്ടു. ആശംശകള്...
നന്നായിരിക്കുന്നു എല്ലാം...
ഫോണ്ട് കളറിലെ ഒരു mismatch കൊണ്ടു വായിക്കാന്‍ നന്നേ പാടുപെട്ടു കേട്ടോ.
keep it up
Post a Comment