Tuesday, July 8, 2008

സ്നേഹം..

എനിക്കിഷ്ട്പ്പെട്ട പോലെ നീയൊ നിനക്കിഷ്ട്പ്പെട്ട പോലെ ഞാനോ പെരുമാറുന്നതാണോ സ്നേഹം...?എന്റെ ഇഷ്ട്ങ്ങള്‍ക്കനുസരിച്ച് നിന്നെ കാണാന്‍ ശ്രമിക്കുന്നതും നിന്റെ ഇഷ്ട്ങ്ങളിലൂടെ എന്നെ കാണുന്നതും ഇതൊക്കെയാണൊ സ്നേഹം.സത്യത്തില്‍ നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം...എനിക്കൊ നിനക്കൊ,അതിനു കഴിയുമ്പോള്‍ നാം പരസ്പരം സ്നേഹിക്കുന്നു എന്നു പറയാം...ഇപ്പോള്‍ നമ്മള്‍ സത്യത്തില്‍ ഇഷ്ട്പ്പെടാന്‍ ആഗ്രഹിക്കുന്നു പോലുമില്ല എന്നതാണു സത്യം...അതെ ,അതുമാത്രമാണു സത്യം.......................

18 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സത്യം എന്താണെങ്കിലും സ്നേഹം രണ്ട് സുവര്‍ണ്ണലിപികളാല്‍ കടഞ്ഞെടുത്ത പ്രതീകമാണ്..

Shabas said...

നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം"
അല്ലെ?????
അകലുമ്പോള്‍ മനസ്സു നോവുന്നതും..
അടുത്തുണ്ടാവുമ്പോള്‍ മനസു മതി മറക്കുന്നതും..
ചെറിയ തെറ്റുകള്‍ എല്ലാം സഹിക്കാന്‍ പറ്റുന്നതും..
ഒരു മൌനം പോലും മനസു നോവിക്കുന്നതും..
ദിവസവും ഒന്നു സംസാരിക്കനും അല്ലെങ്കില്‍ ഒരു നോക്ക് കാണാന്‍ മനസു വെമ്പുന്നതും..
എല്ലാം എല്ലാം...

ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളുടെ കൂട്ടത്തില്‍ പ്രഥമ സ്ഥാനത്തായി വര്ഷങ്ങള്‍ക്കു നഷ്ട്പ്പെട്ടു പോയ ഇനി തിരിച്ചു വരാത്ത മനസില്ക്കിയിട്ടും മനസിലാക്കാതെ പോയ എന്റെ സ്നെഹിതക്കായി........
ഞാന്‍ ഷെറിക്കുട്ടിയുടെ അനുവാദത്തോടെ സമറ്പ്പിക്കട്ടെ...

siva // ശിവ said...

പ്രത്യേക ശ്രദ്ധയ്ക്ക്...ഷെറിക്കുട്ടി എന്റെ സുഹൃത്ത് ആയതിനാല്‍ എഴുതിയതാണ് ഇങ്ങനെയൊരു കമന്റ്.


ഷെറിക്കുട്ടി,

സ്നേഹത്തെക്കുറിച്ച് എഴുതാനും അങ്ങനെ എഴുതിയിരിക്കുന്നതൊക്കെ വായിച്ച് സങ്കല്പങ്ങള്‍ നെയ്ത് കൂട്ടാനും സ്വപ്നങ്ങള്‍ കാണാനും ഒക്കെ നല്ല രസമാണ്...

ജീവിതത്തില്‍ ഒന്ന് സ്നേഹിക്കാന്‍ ശ്രമിച്ച് നോക്കൂ...അപ്പോള്‍ അറിയാം...എന്താ സ്നേഹം എന്ന്...

സ്നേഹം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന വികാരമാണ്...

അതിന് ആത്മാര്‍ത്ഥതയുണ്ടാകുമ്പോള്‍ ആ ബന്ധം മുന്നോട്ട് പോകുന്നു...

സ്നേഹം ഒന്നിനും തടസ്സമാവുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് അന്ധമാണ്. അങ്ങനെയാകുമ്പോള്‍ മാത്രമാണ് സ്നേഹം സുന്ദരം ആകുന്നത്.

സമയമുള്ളപ്പോള്‍ ബൈബിള്‍ ഒന്ന് വായിച്ചു നോക്കൂ...അതില്‍ സ്നേഹത്തെക്കുറിച്ച് ചില വരികള്‍ ഉണ്ട്...അതില്‍ പറഞ്ഞിരിക്കുന്നത് പോലെ മറ്റൊരിടത്തും സ്നേഹത്തെക്കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞിട്ടില്ല...

സത്യമായും എനിക്കും അറിയില്ല എന്താ സ്നേഹം എന്നു പറഞ്ഞുതരാന്‍...

ഒന്ന് അറിയാം. (സത്യത്തില്‍ നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം) ഈ എഴുതിയിരിക്കുന്നത് സ്നേഹം അല്ല. അഡ്ജസ്റ്റ്മെന്റ് ആണ്. ഇവിടെ എല്ലാ സ്നേഹബന്ധങ്ങളും പൊലിഞ്ഞു പോകുന്നതിന് കാരണവും ഈ അഡ്ജസ്റ്റ്മെന്റ് തന്നെയെന്ന് ഞാ‍ന്‍ വിശ്വസിക്കുന്നു.


ഈ കമന്റ് ഒരുപാ‍ട് ദൈര്‍ഘ്യമുള്ളതാണെന്ന് എനിക്കറിയാം...ഇത് നിനക്കുള്ള ശിക്ഷയാണ്...ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിന്...

സസ്നേഹം,

ശിവ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനുമ്ം നീയും നമ്മള്‍ ആകുമ്പോഴാകാം സ്നേഹം പിറക്കുന്നത്

ജെ പി വെട്ടിയാട്ടില്‍ said...

sherikkuttee

SNEHAM manoharamaayirikkunnu.......
bhavukangal.......

jp uncle > trichur

Shaf said...

സ്നേഹമെന്നത് ഉപയോഗിച്ചുപയോഗിച്ച് തേഞ് പോയ വക്കാണെന്നാ എനിക്കു തോന്നുന്നത് ..

ശ്രീ said...

‘സത്യത്തില്‍ നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം...”

ഇതു ശരിയാണ് എന്നാണ് എന്റെ അഭിപ്രായം.
:)

sv said...

അതെ ,അതുമാത്രമാണു സത്യം..


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

jense said...

manassu maduthu kondu istam munpottu kondu povaruth... samsaarichaal theeraatha prashnangal enthenkilumundo bhoomiyil... dukham manassine keezhpeduthaathirikkaan sramikkuka... :-)

അനാമിക said...

love is blind
but lovers cant see

ജിജ സുബ്രഹ്മണ്യൻ said...

നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം...
ഇതു തന്നെയാണ് സ്നേഹം .അല്ലാതെ ഓരോരുത്തരുടെയും ഇഷ്ടം മാത്രം നോക്കി പെരുമാറുന്നത് സ്നേഹം അല്ല..അതില്‍ സ്വാര്‍ഥത കാണും.ജീവിതത്തിലെ നല്ല വശങ്ങള്‍ മാത്രേ അതില്‍ വരൂ..

Unknown said...

സേനഹം എന്തെന്ന് അറിയണമെങ്കില്‍ എപ്പോഴെങ്കിലും ആരേലും സേനഹിച്ച് നോക്ക്
ഞാന്‍ അനുഭവിച്ചതാണ്
ആ വേര്‍പ്പാടില്‍
ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത ഞാന്‍ മദ്യത്തിന്റെ രുചി അറിഞ്ഞത്.

annyann said...

സ്നേതിക്കുന്നെങ്കില് എന്റെ കുറവുകളെയും, കുറ്റങ്ങളെയും കൂടി സ്നേഹിക്കണം, അല്ലാതെ എന്നിലെ നന്മകളെ മാത്രമായി സ്നേഹിക്കരുത് എന്ന് ദാസ്തെയവസ്കി പറഞ്ഞിട്ടുണ്ട്...

Reji said...

aliya how to read your blogg, pls change back ground colour, i republize your some of bloggs in my blogg no idea, too many items copied but i never save your blogg name so i dont know which one from your blogg sorry aliya reji

അസ്‌ലം said...

സ്നേഹത്തെ ഫലിതമക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കുട്ടീ.........
ഭാവുകങ്ങൾ
------------മനു--------------------

അസ്‌ലം said...

ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചവ (പറയാന്‍)താങ്കള്‍ എഴുതി സ്ന്തോഷമുണ്ട് എനിയും ഞാന്‍ കാതിരിക്കും.......-മനു-

അസ്‌ലം said...

“ഞാൻ,നീ”എന്നൊന്നു ഇല്ലാതെയാവുബോൾ
അവിടെ സ്നെഹം ജനിക്കുന്നു....!

Unknown said...

സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്...
കൊടുത്താല് കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും