Thursday, August 28, 2008

അലസത.....

ഈയിടെയായി മടിയുടെ കടന്നുകയറ്റം ഇത്തിരി അധികമായിരിക്കുന്നു...എന്റെ ഓരോ രോമകൂപങ്ങളിലും മടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു...സമയമെന്തെന്നറിയാന്‍ ക്ലോക്കിലേക്കു നോക്കണമെന്നുണ്ടായിരുനു..പക്ഷെ മടിതോന്നി...ചിരിക്കാനും കണ്ണടയ്ക്കാനും മടി..എന്റെ കയ്യിലുണ്ടായിരുന്ന പേന ടേബിളില്‍ വെക്കാനും,ടി.വി കാണാനും ,പോസ്റ്റ് എഴുതാന്‍ പോലും മടി.....ഉറക്കം വരുന്നുണ്ട്..പക്ഷെ കണ്ണടക്കാന്‍ മടിയാണ്.....ആരോടെങ്കിലും എന്റെ കണ്‍പോളകള്‍ അടച്ചുതരാന്‍ പറയണമെന്നുണ്ടായിരുന്നു.....അതിനു നാവനക്കാന്‍ പോലും എന്റെ മടിയെന്നെ സമ്മതിക്കുന്നില്ല...എന്താണു ഞാനിങ്ങനെയെന്നു ചിന്തിച്ചതാണ്,അതിനെനിക്കുത്തരം കിട്ടുന്നില്ല...വളരെ നീരസത്തോടെ മാത്രമെ എനിക്കെന്തും കാണാന്‍ കഴിയുന്നുള്ളു....എന്തിനും ഞാനാദ്യം മുടക്കമെ പറയൂ എന്നെല്ലാവരും പറയുന്നു...ഇവിടെ എന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നവരുണ്ട്....എന്നെ താലോലിക്കുന്നവരുണ്ട് പക്ഷെ എനിക്കൊന്നും സന്തോഷം നല്‍കുന്നില്ല...ഓരോ നിമിഷം കൂടുംതോറും എനിക്കീ ജീവിതം മടുക്കുന്നു...മടുപ്പുനിറഞ്ഞതാണീ ഭൂമിയിലെ ജീവിതം...........
നാമൊക്കെ സൌഹൃദങ്ങളുടെ വിലയറിയുന്നത് അതു നഷ്ടപ്പെടുമ്പോഴാണ്..ഞാനിപ്പോള്‍ അതനുഭവിക്കുന്നു...പല സൌഹൃദങ്ങളും എന്നില്‍ നിന്നും പടിയിറങ്ങുകയാണ്, അനുവാദം പോലും ചോദിക്കാതെ...പക്ഷെ കരയാറില്ല..കാരണം, ഞാനാരുമായും ആത്മബന്ധം സ്ഥാപിക്കാറില്ല..അനുഭവത്തില്‍ നിന്നും ഞാന്‍ പടിച്ച പാടമതാണ്...എന്റെ ഇടക്കുവെച്ച് തുടങ്ങിയ യാത്രയില്‍ ചിലരുമായി എനിക്കാത്മബന്ധമുണ്ഡായിരുന്നു...പിന്നീട് കാലചക്രം തിരിയുന്നതിനനുസരിച്ച് ചിലര്‍ ശത്രുക്കളാകാന്‍ തുടങ്ങി... എന്നെ തിരിച്ചറിയാത്തവരായിമാറിക്കൊണ്ടിരിക്കുന്നു............ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്..ആരോടും എനിക്കു കടപ്പാടില്ല....ചുറ്റുമുള്ളവരോട് ഞാന്‍ ചിരിക്കാറുണ്ട്..സംസാരിക്കാറുണ്ട്......ആ‍ നിമിഷങ്ങള്‍ കഴിയുന്നതോട് കൂടി എന്നിലേക്കുതന്നെ മടങിയെത്താന്‍ ഞാനിപ്പോള്‍ ശീലിച്ചിരിക്കുന്നു......ചിലപ്പോള്‍ ഒറ്റക്കിരിക്കാന്‍, ആള്‍ക്കൂട്ടത്തിനിടയില്‍ നിശബ്ദയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്...കാരണം ഞാന്‍ സംസാരിച്ചാല്‍ അധികപ്രസംഗി എന്നു പറയുന്നവരാണധികവും...നിശബ്ദയാകാനും ഇവര്‍ സമ്മതിക്കില്ല....എന്തൊരു ലോകമാണിത്....എന്തു ചെയ്താലും കുറ്റം കാണുന്നവരാണിവിടം..............

30 comments:

Shabas said...

നിനക്കു സന്തോഷം തോന്നണമെങ്കില്‍ ആദ്യം നി നിന്നെ സ്നേഹിക്കുന്നവരെ അറിയാന്‍ ശ്രമിക്കണം.
കണ്ണില്ലാത്ത്പ്പൊഴെ ക്ണ്ണിന്റെ വിലയറിയു എന്നു പറഞ്ഞു കേട്ടിട്ടില്ലെ..
നിന്നെ മനസ്സിലാക്കുന്നവരെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ, ഞാനിങ്ങനെയാ അങ്ങിനെയാ എന്നു പറഞ്ഞിരുന്നാല്‍ എന്നും ഇങ്ങനെയെ ഉണ്ടാവൂ..
അതു കൊണ്ട് ഇനിയെങ്കിലും മാറാന്‍ ശ്രമിക്ക്...
ഉപദേശമല്ല...അതിനു ഞാനാളല്ല

ഹാരിസ്‌ എടവന said...

സന്തോഷം സങ്കടം ഒക്കെ ജീവീതത്തിന്റെ ഭാഗം മാത്രമാണു.സൌഹിദമെന്നതു വാങ്ങലില്‍ മാ‍ത്രം ഒതുങ്ങുന്ന ഒന്നല്ല.നല്‍കല്‍ കൂടിയാണതു.ഞാനിങ്ങനീയേ ചിന്തിക്കൂ,ഞാന്‍ പറയുന്നതു മാത്രമാണു ശരി എന്നൊക്കെയുള്ള പിടിവാശികള്‍ ജീവിതത്തില്‍ നമ്മെ ഏകയാക്കും.മൊത്തം സമൂഹത്തെ ഒന്നോ രണ്ടൊ ആളുകളുടെ പെരുമാറ്റം കൊണ്ടോ ,നമ്മുടെ അനുഭവം കൊണ്ടോ സാമാന്യവത്ക്കരിക്കുന്നതു ശരിയല്ല.സങ്കടത്തിനു ഹരജി കൊടുക്കുമ്പോള്‍ മഹാസങ്കടം പാസ്സാക്കി തരുന്നവരുമായി കൂട്ടുകൂടാതിരിക്കുക.

മാംഗ്‌ said...

ചുറ്റുമുള്ളതിലെ നന്മയെ മാത്രം കാണാൻ ശ്രമിക്കൂ. ജീവിതത്തെ ജീവികളെ സമൂഹത്തെ സ്നേഹിക്കാൻ ശ്രമിക്കു എല്ലാക്കാര്യങ്ങളിലും ആനന്ദം കണ്ടത്താന്റ്‌ എന്തും ആസ്വദിച്ചു ചെയ്യാൻ ശ്രമിച്ചാൽ മതി

ശ്രീ said...

ഇവിടെ കുറ്റം മറ്റുള്ളവരുടേതോ നമ്മുടേതോ എന്ന് ഒന്നു കൂടി ചിന്തിയ്ക്കുന്നതു നന്നായിരിയ്ക്കും. ഷബീര്‍ പറഞ്ഞതിനോട് യോജിയ്ക്കുന്നു.

കണ്ണു തുറന്നിരുന്നാലേ ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ കഴിയൂ... കണ്ണടച്ചിരുന്നിട്ട് എനിയ്ക്കു ചുറ്റും ഇരുട്ടാണല്ലോ എന്നു വിലപിച്ചിട്ടെന്തു കാര്യം?

[ആദ്യത്തെ പാരഗ്രാഫ് വായിച്ചപ്പോള്‍ മനസ്സിലായതു വച്ചിട്ടാണ് മുകളിലെ അഭിപ്രായം എഴുതിയത് കേട്ടോ. ഒറ്റപ്പെട്ട് ഇരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നതു പോലെ തോന്നി]

amantowalkwith@gmail.com said...

vathilukal thurannidoo..chuttum pookkalamaanu..

Shaf said...

what you feel comfirtable do it ..
nothing to tell more''some parts are missing.......:(
:)

shery said...

പ്രിയ പ്പെട്ട ഷെറിക്കുട്ടീ,
ഞാനും ഒരു ഷെറിയാണ്..പേരിലെ യാദൃചികത കണ്ടാണ് പോസ്റ്റ് ശ്രദ്ധിക്കാനിടയായതു..
ഷെറികുട്ടി പറയാൻ ശ്രമിക്കുന്നതു മനസ്സിലാകുന്നു..ആരോടും പരിഭവം വേണ്ടാ..ആദ്യമായി സമാധാനമായി ഇരിക്കൂ..
എന്നിട്ട് ശാന്തമായി ഇനിയും ശാന്തമായി ഒരിടത്തു അടങി ഇരിക്കൂ..ചിലപ്പോഴൊക്കെ ജീവിതം മടുത്തേക്കാം തികച്ചും സ്വാഭാവികമാണതു..“എന്റെ ഓരോ രോമകൂപങ്ങളിലും മടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു”
ഇതു മടിയല്ല ഷെറികുട്ടീ.. ഒരു തരം അവസ്ഥയാണ്..പിന്നീട് നമ്മൾ ഓർത്തു ചിരിച്ചേക്കാവുന്ന ഒരു അവസ്ഥ.. ഞാൻ ഒരു കാര്യം പറയാം.. മനസ്സിനെ വിശ്വസിക്കരുതു..അതു നമ്മളെ എപ്പോഴും കളിപ്പിച്ചുകൊണ്ടേ ഇരിക്കും..നമ്മൾ എന്നു പറയുന്നതു നമ്മുടെ മനസ്സാണ് എന്നു തോന്നിയേക്കാം പക്ഷെ അല്ല..വെറുതെ ചിരിക്കൂ..മൻസ്സിനു ചിരിക്കണം എന്നില്ലെങ്കിലും ..
ചിന്തിക്കാതിരിക്കുക..പ്രവർത്തിക്കൻ തുടങുക..കടപ്പടുകളില്ലത്ത ലോകം ഒരിക്കലും മോശമാണ് എന്നു ഞാൻ പറയില്ല ..
മനസ്സിൽ നിന്നും ഷെറിക്കുട്ടി യിലേക്കുള്ള ദൂരം തിരിച്ചറിയൂ..മനസ്സിൽ നിന്നും ഹൃദയത്തിലേക്കുള്ള വഴി മനസ്സിലാക്കൂ..ഹൃദയത്തിന്റെ ഭാഷയിലൂടെ ലോകത്തെ കാണാൻ ശ്രമിക്കൂ..മനസ്സിനെ മാറ്റിനിർത്തൂ..
എല്ലാം ശരിയാകും എല്ലാം..
(ഇനിയും പറയണമെന്നുണ്ട് പക്ഷെ ഒത്തിരി ജോലികൾ ചെയ്തു തീർക്കാനുണ്ട്..കേരള ഇൻസൈഡ്.നെറ്റ് എന്ന ഒരു ചെറിയ വെബ് സൈറ്റിന്റെ ജോലിയിലാണ് ജോലികൾ ഏറെക്കുറെ കഴിയുന്ന പക്ഷം പിന്നീട് ഒരിക്കൽ കമന്റാം ..എഴുത്തു നിർത്തരുതു)
ഷെറി.

മയൂര said...

ആദ്യത്തെ പാരഗ്രാഗിഫിനു വള്ളി ചൂരൽകൊണ്ട് നല്ല ചുട്ടയടിയാൺ കിട്ടേണ്ടത് :). ആദ്യത്തെ പാരഗ്രാഫിൽ പറഞ്ഞ് കാര്യങ്ങൾ കൊണ്ടല്ലെ സൌഹൃദങ്ങൾ എല്ലാം പടിയിറങ്ങി പോകുന്നത്?ആരുമായും ആത്മബന്ധം സ്ഥാപിക്കാറില്ല എന്നു സ്വയം പറയുന്നല്ലോ,അപ്പോൾ തിരിച്ചും അതു തന്നെയല്ലെ കിട്ടൂ? സ്വയം പഴിചാരുന്നത് നന്നല്ല. എന്തു ചെയ്താലും കുറ്റം എന്ന നിഗമനം, അത് ആദ്യം മാറ്റി വയ്ക്കൂ. അപ്പോൾ എല്ല്ലം ശരിയാകും. സുഖമായിരിക്കൂ... സന്തോഷത്തോടെ...:)

മാന്മിഴി.... said...

"മനസ്സിനെ വിശ്വസിക്കരുതു..അതു നമ്മളെ എപ്പോഴും കളിപ്പിച്ചുകൊണ്ടേ ഇരിക്കും".......ശരിയാണ്...i feel it but i cant ignore my mind.....
Thanks to all....

siva // ശിവ said...

എല്ലാവരും ഏറെക്കുറെ ഇങ്ങനെയൊക്കെ ചിതിക്കുന്നവരാണ്....

ഞാനും ഇപ്പോള്‍ ബന്ധങ്ങളെക്കുറിച്ച് പഠിച്ചു വരുന്നതേയുള്ളൂ.....

നീ ഒരു അധികപ്രസംഗി ആണ് എന്നേ ഞാനും പറയൂ...

Dr.jishnu chandran said...

ചെകുത്താന്റെ പണിപ്പുര എന്നൊക്കെ കേട്ടിട്ടില്ല........ സൂക്ഷിച്ചോ.......

Dr.jishnu chandran said...

ചെകുത്താന്റെ പണിപ്പുര എന്നൊക്കെ കേട്ടിട്ടില്ല........ സൂക്ഷിച്ചോ.......

ഷാനവാസ് കൊനാരത്ത് said...

യാത്രയുടെ ഏത് ഘട്ടത്തിലും മനസ്സിനെ സ്വതന്ത്രമാക്കുക. സ്നേഹത്തിന്‍റെ സ്ഥാനമാനങ്ങള്‍ ഓഹാരിവിപണിക്ക് കീഴ്പ്പെടരുത്. നിന്‍റെ മനസ്സ് മറ്റാരും പണയമായി സ്വീകരിക്കില്ലെന്ന് തിരിച്ചറിയുക. എല്ലാ‍ അന്തഃഛിദ്രങ്ങളും ഏറ്റുവാങ്ങുന്ന ഈ കാലം ഫെമിനിസത്തിന് വേണ്ടിയല്ല നിലവിളിക്കുന്നത്. ലോകം മുഴുവന്‍ ആവശ്യപ്പെടുന്നത് ഹ്യൂമനിസമാണ്. മറ്റെല്ലാ ഇസങ്ങളുടെയും നന്മകള്‍ അതില്‍ അടങ്ങിയിട്ടുണ്ട്.

ഗോപക്‌ യു ആര്‍ said...

അയ്യൊ
ഞാന്‍ പറയാനുദ്ധേശിച്ചത്‌ എല്ലാം മറ്റുള്ളവര്‍പറഞ്ഞിരിക്കുന്നു...
മുകളില്‍ പറഞ്ഞിരിക്കുന്നത്‌ എല്ലാം
10 പ്രാവശ്യം വായിക്കുക
[ഇമ്പൊസിഷന്‍]

വീട്ടിലാരുമില്ലേ?
2അടി തരാന്‍?
മടി മാറാനാ...

Sureshkumar Punjhayil said...

Good work.. Best wishes...!!!

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

"പല സൌഹൃദങ്ങളും എന്നില്‍ നിന്നും പടിയിറങ്ങുകയാണ്, അനുവാദം പോലും ചോദിക്കാതെ...പക്ഷെ കരയാറില്ല..കാരണം, ഞാനാരുമായും ആത്മബന്ധം സ്ഥാപിക്കാറില്ല"

ഇതാണു കാരണം, എല്ലാറ്റിനും. ആത്മബന്ധം ഇല്ലാത്ത ഒന്നും ശ്വാശ്വതമാവില്ല.

പിന്നെ എനിക്കു വായിക്കാനായില്ല പല ഭാഗങ്ങളും. ബ്ലാക്കില്‍ വെള്ള വായിക്കാം , പക്ഷെ ചുവപ്പൂ തീരെ പറ്റില്ല. മഞ്ഞ ഉപയോഗിച്ചു നോക്കൂ.

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

അപരിചിത said...

എന്താ സുഖം വായിക്കാന്‍
എനിക്കു തലകെട്ടില്‍ എഴുതിയിരികുന്നതു ഒരുപാടു ഇഷ്ടപെട്ടു
ഇനിയും വരും ഞാന്‍
:)

വാസ്തുസഹായി said...

ജീവിതം സന്തോഷിക്കാനുള്ളതാണ്. ഓരോ നിമിഷവും ആഘോഷിക്കൂ. അലസതയും ആത്മനിന്ദയും ഒരുതരം ഓടിഒളിയ്ക്കലാണ്. ധൈര്യത്തോടുകൂടി ജീവിതത്തെ നേരിടൂ. എപ്പോഴും പുഞ്ചിരിക്കൂ.

എം.എച്ച്.സഹീര്‍ said...

നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

സ്നേഹത്തിന്റെ ഭാവം
സന്തോഷത്തിന്റെ നൈര്‍മ്മല്യം മാത്രമല്ല,
മറുവശം കണ്ണീരിന്റെ നോവുമുണ്ട്‌

കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാത്രമല്ല ജീവിതം,
അനുഭവത്തിന്റെ കയ്പും
സ്നേഹത്തിന്റെ കൂടിചേരലും
ഒത്തൊരുമിക്കുന്നതാണ' ജീവിതം.

ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,

ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും.
പ്രതീക്ഷകള്‍ കൊണ്ട്‌ സോപാനം തീര്‍ക്കും,
എന്നാല്‍ ചെറു ഓളത്തിന്റെ ചലനത്തിനൊപ്പം
തകര്‍ന്നു വീഴുന്നു,

നല്ല സുഹൃത്തിന്റെ ആശ്വാസത്തില്‍
തൊട്ട ഒരു വാക്കുപോലും സ്നേഹത്തിന്റെ
തൂവല്‍ സ്പര്‍ശമാണ`.

angane thonnunnuvengil njanum kritharthanayi...

വാക്കുകള്‍ മറ്റൊരു
ഹൃദയത്തിനുമേല്‍
തൂവലാകുന്നുവെങ്കില്‍
നിശ്ചയം അത്‌ പുണ്യപ്രവര്‍ത്തിയാണ'

വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക,
ജീവിതത്തില്‍
ആ വായന കൂട്ടേകും.

sorry..alppam koodipoyoooo alasatha mattu nannayi ezhthu...

Hari said...

Ha ha. This post is a good one. I like it. :) What u said is right. Absolutely right....

ജെ പി വെട്ടിയാട്ടില്‍ said...

valare bhangiyulla blog
how to insert the LOVELY CLOCK
i would like to have this feature in my blog
can u help me
thankalude blogile ULLADAKKAVUM rasamullathaanu...

ഗോപക്‌ യു ആര്‍ said...

wish you a smart OANAM

അജ്ഞാതന്‍ said...

എന്നെ പോലെ മറ്റൊരാളെ കണ്ടെതില്‍ സന്തോഷം..ഓണാശംസകള്‍

സ്‌പന്ദനം said...

ഇനിയെങ്കിലും മടി കളഞ്ഞ്‌ ഒന്ന്‌ ഉഷാറാവ്‌ മാഷേ..ഓണമൊക്കെ ഇങ്ങെത്തിക്കഴിഞ്ഞു.
ആശംസകള്‍...അലസത ഇല്ലാതെ ഇനിയുമെഴുതുക.

Sanoj Jayson said...

വള്ളി ചൂരൽകൊണ്ട് നല്ല ചുട്ടയടിയാൺ കിട്ടേണ്ടത്

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

എന്‍റെ സ്വഭാവം അടുത്ത കാലം വരെ ഇങ്ങനെ തന്നെയായിരുന്നു...
ആരോടും അടുക്കില്ല...അനാവശ്യമായ, അജ്ഞാതമായ എന്തോ ഒന്ന് എല്ലാവരെയും എന്നില്‍ നിന്നകറ്റുന്നു എന്ന തോന്നല്‍...
ഞാന്‍ ആര്‍ക്കും ആരുമല്ല എന്ന് പലപ്പോഴും തോന്നിയിരുന്നു....
പക്ഷെ ഇന്നു അങ്ങനെ അല്ല....നമ്മള്‍ കൊടുക്കുന്നത് അവരില്‍ നിന്നല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നും നമുക്കു കിട്ടും.
അത് തീര്‍ച്ചയാണ്....ഞാന്‍ പറയുന്നത് അനുഭവമുള്ളതു കൊണ്ടാണ്
ഉപദേശമായി തോന്നിയാലും കുഴപ്പമില്ല...
ജീവിതം , മുകളില്‍ .....കമന്ടുകളില്‍ ആരോ പറഞ്ഞതു പോലെ ആഘോഷിക്കാനുള്ളതല്ല ...
നാമാവശ്യപ്പെട്ടു കിട്ടിയതല്ല നമുക്കു ജീവിതം...
അത് കൊണ്ട് അമൂല്യമായ ജീവിതത്തില്‍...ഒരു സഹ ജീവിയുടെ എങ്കിലും സങ്കടം കാണുക...
കൂടെ കരയുക എങ്കിലും ചെയ്തൂടെ ( അത് ഒരിക്കലും നല്ലതാണെന്ന് ഞാന്‍ പറയില്ല എങ്കില്‍ കൂടി...) ഒന്നും ചെയ്യാതെ നമ്മുടേത് മാത്രമായ ലോകത്ത് എത്ര കാലം നാം ജീവിക്കും...?!
ജീവിതം ഹ്രസ്വമാണ്........
സഹ ജീവികള്‍ക്ക് കൂടി സഹായകമാവുന്നു എങ്കില്‍ ,അതാവും സാര്‍ഥകമായ ജീവിതം...
അപ്പോള്‍ നിങ്ങളുടെ മടുപ്പ് താനേ മടങ്ങും ........
പിന്നെയത് നിങ്ങളെ തേടി വരില്ല....
നല്ല മനസ്സും, നല്ല സുഹൃത്തുക്കളും , നല്ല സ്വപ്നങ്ങളും, നിറഞ്ഞ
നല്ലതായ ഒരു ജീവിതം ആശംസിക്കുന്നു ....
നന്‍മകള്‍ നേരുന്നു

rainysno said...

സത്യം.. !
സത്യമാണ്‌ പറഞ്ഞതെല്ല്ലാം....
നേരിട്ടതും...
നേരിട്ടുകൊണ്ടിരിക്കുന്നതും
മറ്റൊരാളില്‍ നിന്ന് കേള്‍ക്കുമ്പോഴുള്ളഅവിശ്വസനീയത......
അതാണ്‌ ഈ കുറിപ്പ്‌ എന്നിലുണ്ടാക്കിയത്‌...
ഒരു വാക്കുപോലും മാറ്റാനില്ല.
എല്ലാം...
അതേപടി....
ഇത്ര സമാനതയുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. എണ്റ്റെ ബ്ളോഗില്‍ വന്നതിനും
എനിക്കിവിടെ വന്നുകാണാന്‍ അവസരമൊരുക്കിയതിനും
വലിയ നന്ദി......

അക്ഷരങ്ങളുടെ നിറം മാറ്റുന്നത്‌ നന്നാവും... പെണ്‍കുട്ടിയായതോണ്ടാവും
നിറമിങ്ങനായത്‌.... ല്ലേ....
:)