Sunday, September 14, 2008

ആരായിരുന്നു....നീ

നീ ആരായിരുന്നു.....?
ആദ്യ മഴയ്ക്കു ശേഷം ചിതലരിച്ച
ഓര്‍മമകളെ തട്ടിക്കുടഞ്ഞ് ഞാന്‍ ചിന്തിച്ചതതാണ്.............
മനസ്സിന്റെ കണാകോണുകളില്‍ഉറങ്ങിക്കിടന്ന
നിന്റെ മുഖംവെള്ള പൂശണമെന്നും,
നിന്റെ മിനുസമാര്‍ന്ന കൈവെള്ളയില്‍
ഒന്നു സ്പര്‍ശിക്കണമെന്നും ഞാനാഗ്രഹിക്കുന്നു........
ഓര്‍മ്മകള്‍ ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്ക്
ഇന്നില്‍ നിന്നു നാളെയിലേയ്ക്ക്
അനുസ്യൂതം ചലിച്ചുകൊണ്ടിരിക്കുന്നു
മറക്കയാണെല്ലാം............പൂമുഖ തിണ്ണയില്‍
നിന്‍ കാലൊച്ചകള്‍ക്കു കാതോര്‍ത്തിരുന്നതും
മഞ്ഞുപൊഴിയുന്ന നിരത്തിലൂടെ
നാമൊറ്റയ്ക്കു നടന്നതും
കണ്ണോടു കണ്‍ചേര്‍ത്ത് പ്രണയം പറഞ്ഞതും......
നിയോണ്‍ ബള്‍ബിന്റെ മങ്ങിയവെളിച്ചത്തിനു
ചുവട്ടില്‍ കണ്ണീരിന്റെ കയ്യൊപ്പ് കണ്ടത്
അന്തരാത്മാവില്‍ ചോദ്യമുയരുന്നു വീണ്ടും,
ആരായിരുന്നു നീ................ഓര്‍ക്കാന്‍...,മറക്കാതിരിക്കാന്‍
നൊമ്പരംമാത്രം സമ്മാനിച്ച നീ
ആരായിരുന്നു................................?

22 comments:

siva // ശിവ said...

ചില ബന്ധങ്ങള്‍ അങ്ങനെയാ....

ഒരിക്കലും നിര്‍വ്വചിക്കാന്‍ കഴിയില്ല....

അതൊന്നും ആരും ഒരു നാളും മനസ്സിലാക്കുകയും ഇല്ല....

ചിലപ്പോഴൊക്കെ ഞാനും ഇടറിപ്പോകാറുണ്ട് ചില ബന്ധങ്ങളുടെ മുമ്പില്‍....


എന്നാലും ഇപ്പോള്‍ ഞാനും ചിന്തിക്കുന്നു, ആരാ അയാള്‍?

smitha adharsh said...

നല്ല വരികള്‍..നന്നായിരിക്കുന്നു.

ശ്രീജ എന്‍ എസ് said...

നൊമ്പരങ്ങള്‍ മാത്രം തരുമ്പോളും ചില ബന്ധങ്ങള്‍ നമുക്ക് മറക്കാന്‍ കഴിയുന്നില്ല..ഒരു പാട് നോവിച്ച ആളെ ആയിരിക്കും പലപ്പോളും നാം ഒരു പാട് സ്നേഹിക്കുക..ജീവിതത്തിന്റെ വിരോധാഭാസം..

ഫസല്‍ ബിനാലി.. said...

കൊള്ളാം, നല്ല വരികള്‍..
ഫോണ്ടിന്‍റെ കളര്‍ ചേഞ്ച് ചെയ്താല്‍ നന്നായിരുന്നു.

മാംഗ്‌ said...

നല്ല ശ്രമം,അശയം വളരെ നല്ലതായിരുന്നു പക്ഷെ അതു പകർത്തുന്നതിൽ അത്രകണ്ടു വിജയിച്ചുവൊ? നല്ല നിരീക്ഷണം വായന ഇതുരണ്ടും ആവശ്യമാണു ശ്രമം തുടരൂ ചില വരികളിൽ മാത്രം കണ്ട കവിത എല്ലാ വരികളിലും പരക്കട്ടെ

ജിജ സുബ്രഹ്മണ്യൻ said...

കവിത നന്നായിരുന്നു.പക്ഷേ ഒത്തിരി കഷ്ടപ്പെട്ടാണ് വായിച്ചു തീര്‍ത്തത്..ഫോണ്ട് കളര്‍ ഒന്നു മാറ്റിയാല്‍ നന്നായിരുന്നു

bobycochin said...

aarumaakam...onnu hridayathil aazhathil thodan ..pinne nadannu marayaan...
athu aarumakaam ..
good post

amantowalkwith@gmail.com said...

good post

സ്മിജ said...

പോസ്റ്റില് വയിക്കാമ്പറ്റണില്യാ. കമന്റില്‍ “ഷൊ ഒരിജിനല്‍ പോസ്റ്റിലാ” വായിച്ചത്.
ഇഷ്ടായീട്ടോ.

PIN said...

നീ ആരുമാകട്ടെ... വരികൾ നന്നായിരിക്കുന്നു.. ആശംസകൾ...

ഏറനാടന്‍ said...

ആരായിരുന്നു നീ? എന്നറിയാന്‍ കഴിയുന്നില്ല. എന്തെന്നാല്‍... ആരെങ്കിലും ഒരു ടോര്‍ച്ച് തരൂ. വെളിച്ചം കുറവാണിവിടെ വായിക്കാന്‍ ശ്ശിരെ വെഷമിക്കുന്നുണ്ടേയ്. :)

നരിക്കുന്നൻ said...

ഇങ്ങനെയൊക്കെ അടുത്തറിഞ്ഞിട്ടും എന്തേ നീയറിഞ്ഞീല്ല. എന്നാലും ഞാൻ ചിന്തിക്കുന്നു, നീ യറിയാതെ പൊയ ആ മുഖം ആരുടേതായിരുന്നു.

ഗോപക്‌ യു ആര്‍ said...

shery pinne varaam....

അസ്‌ലം said...

വളരേ നന്നായിരിക്കുന്നു ഇനിയും എഴുതുക
എന്തേ ഇത്ര ഭാരം മനസ്സൊന്നു തുറന്നു കുടേ.........!
--മനു--

kariannur said...

സത്യത്തില്‍ മാനിന്‍റെ മിഴിയളന്നു നോക്കി തുലനം ചെയ്തിട്ടാണോ മാന്മിഴിയായത്? അതോ സുഖക്കേടില്ല എന്നു സ്വയം തീരുമാനിച്ചിട്ടോ?

അതോ കൊമ്പുകൊണ്ട് പൂമ്പൊടി എടുക്കാന്‍ വെമ്പിയിട്ടോ? ആരാ കക്ഷി?

എം.എച്ച്.സഹീര്‍ said...

നാം ഹൃദയത്തോട്‌ ചേര്‍ക്കും തോറും നമ്മില്‍ നിന്ന് അകലുന്ന പലതില്ലേ..നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ നാം നാളേക്ക്‌ വെക്കും പോലെ..ഒാര്‍മ്മകളെ നാം മറവിയെന്ന് പേര്‌ ചൊല്ലി മനപൂര്‍വ്വം മറക്കുന്നു..
ചില ബന്ധങ്ങള്‍ അങ്ങനെയാ....എഴുതുക

raadha said...

label ഇടാന്‍ കഴിയാത്ത ബന്ധങ്ങള്‍ ആണ് പലപ്പോഴും നമുക്കു കൂട്ടാവുന്നത്. നല്ല വരികള്‍.ആശംസകള്‍.

ഗോപക്‌ യു ആര്‍ said...

കണ്ണീരിന്റെ കയ്യൊപ്പ്‌ നല്ല പ്രയോഗമാണ്‌....
പക്ഷെ മൊത്തത്തില്‍ കവിത എന്ന നിലയില്‍
അത്ര നന്നായില്ല
ഒന്നു കൂടി നന്നാക്കാമായിരുന്നു..
.ഇങ്ങനെ പറഞ്ഞതില്‍ പരിഭവമില്ലല്ലോ?

ഷാനവാസ് കൊനാരത്ത് said...

ഇന്നാണ് ആദ്യമായി ഇവിടെവരുന്നത്. പോസ്റ്റുകളൊക്കെ കണ്ടു. കൂടുതല്‍ കൂടുതല്‍ നന്നാകട്ടെ. ആശംസകള്‍.

Arun Meethale Chirakkal said...

എല്ലാം മായയാണ് കുട്ടീ...

ഹന്‍ല്ലലത്ത് Hanllalath said...

ഒരുപാട് നന്നാവണം എഴുത്ത്........

പോരായ്മകള്‍ ആരും ചൂണ്ടിക്കാനിക്കുന്നില്ല അല്ലെ...
വെറുതെയുള്ള സുഖിപ്പിക്കലില്‍ വീഴാതെ എഴുത്തിനെ ഗൌരവമായെടുത്തു നന്നാക്കാന്‍ ശ്രമിക്കുക....

ആശംസകള്‍ നേരുന്നു.........

അസ്‌ലം said...

വർണ്ണനക്കതീതം......!