Saturday, June 21, 2008

നിശ്ചലത

നിന്നില്‍ നിന്നു ഞാനാഗ്രഹിക്കുന്നത് സാന്ത്വനമാണ്
എല്ലാം മറന്നൊരു സുഖനിദ്രയും
കണ്ണുകളില്‍ അത്പം ആര്‍ദ്രതയും
സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശവുമായി
നീ വരിക
ഇമ്പമാര്‍ന്ന മൊഴികള്‍ കൊണ്ടെന്നെ സ്നാനം ചെയ്യുക
എന്റെ പാപം തീരട്ടെ.
പിന്നെ;
എന്റെ നഷ്ട്ങ്ങള്‍, പ്രതീക്ഷകള്‍
എല്ലാം മറന്ന് നിദ്രയുടെ അപാരതയിലേക്ക്
നാം മാത്രമുള്ള സ്വപ്ന ലോകത്തേക്ക്
എനിക്ക് പോകണം.
വരിക നീ.....എന്നരികില്‍
നീലമിഴികളോടെ നിലാവില്‍
നിഴലില്ലാത്തവനായി
എന്നെ പുണരുക, നിന്റെ
ചുടുനിശ്വാസങ്ങളേറ്റ് ഞാനുറങ്ങട്ടെ................

16 comments:

Sanoj Jayson said...

ഗംഭീരം...സുനദരം... മഹത്തരം...എന്നോന്നും പറയാന്‍ പറ്റിലെകിലും..
നല്ല കവിത...
ഇത്തരം സ്രിഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നൂ......

siva // ശിവ said...

ഈ വരികളിലൊരു ജീവിതമുണ്ടെന്ന് ഞാന്‍ കരുതുന്നു....ഇനിയും എഴുതൂ സ്വപ്നങ്ങളെക്കുറിച്ച്....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതേ ഇതിന്റെ കളര്‍കോമ്പിനേഷന്‍ ഒന്ന് മാറ്റണെ..
പിന്നെ ഇതിന്റെ ലൊട്ട് ലൊട്ക്ക് അക്ഷരപിശാചും അതും കൂടി ആയാല്‍ ഒകെ.
നിലാവിന്റെ നീലിമയില്‍ എത്താല്‍ കൊതിക്കാത്ത ഏത് ഹൃദയമാണുള്ളത് നന്നായിട്ടൂണ്ട് ഇനിയും എഴുതുക ഒകെയ്..

രഞ്ജിത്ത് കുമാര്‍ said...

നന്നായ്...

ബ്ലോഗിന്റെ പശ്ചാതലവും നിറങ്ങളും
മാറ്റിയാല്‍ കാണാനും ഒരു സുഖമുണ്ടാവും.

ആകെ ഇരുണ്ട് പുകഞ്ഞ്.

പുതിയ ബ്ലോഗിന് ആശംസകള്‍.

ഒരു സ്നേഹിതന്‍ said...

"വരിക നീ.....എന്നരികില്‍
നീലമിഴികളോടെ നിലാവില്‍
നിഴലില്ലാത്തവനായി
എന്നെ പുണരുക, നിന്റെ
ചുടുനിശ്വാസങ്ങളേറ്റ് ഞാനുറങ്ങട്ടെ...................""

ദൈര്യമായി ഉറങ്ങിക്കോളൂ... സോറി (എഴുതിക്കോളൂ) ...

നല്ല വരികള്‍...

ആശംസകള്‍ നേരുന്നു....

മുകളിലെല്ലാം എഴുതിയ പോലെ കളര്‍ കോമ്പിനേഷന്‍ മാറ്റിക്കൂടെ...

വേര്‍ഡ് വേരിഫിക്കേഷന്‍ വലിയ ചൊറയാണ്...

അത് നമുക്കു വേണോ?....

Shabas said...

നല്ലത്..
പ്രണയത്തിന്റെയും സ്വപ്നത്തിന്റെയും നിരാശയുടെയും ഗന്ധം ഈ ബ്ലോഗില്‍ കാണുന്നു
ഇനിയുമെഴുതുക...

ഹാരിസ്‌ എടവന said...

കവിത നന്നായിട്ടൂണ്ട്.
കാത്തിരിക്കുന്നു
അടുത്ത കവിതക്കായി.

സജി said...

ഇതെന്താണപ്പ ...ആകെ ഒരു ശോക മയം?

നിരാശയുടെ പശ്ചാത്ത്തല സംഗീതമാണല്ലോ എല്ലായിടത്തും!

ഈ പിള്ളേര്‍ക്ക് ഇത് എന്തു പറ്റി?

Noufal mon said...

Its very nice poem (i hope so), actually i dont know what you want convey to us while this lament....(plz continue such things again, my wishes have allways with you)..

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം. തുടക്കം തന്നെ നന്നായിട്ടുണ്ട് കേട്ടോ.
:)

Hari Kr. said...

വരികള്‍ നന്നായിട്ടുണ്ട്... ഇനിയും എഴുതുക..

അവന്‍ വരും ഒരു നാള്‍.. പക്ഷേ നമ്മള്‍ കാണില്ല... കാരണം നല്ലതു കാണാന്‍ നമുക്ക് കണ്ണില്ല സുഹ്രത്തേ.... ഈ ലോകം ഇങ്ങനെ ആയിപ്പോയി... എങ്കിലും നമുക്കു പ്രതീക്ഷിക്കാം... അവന്‍ വരും ഒരു നാള്‍......

രസികന്‍ said...

നല്ല വരികള്‍
തുടക്കം തന്നെ കലക്കിയല്ലൊ

വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു
ബ്ലോഗില്‍ ലോഗിന്‍ ചെയ്ത്‌, ഡാഷ്‌ബോര്‍ഡില്‍ പോയിട്ട്‌ Settings ->Settings -> Comments -> പിന്നെ കുറെ താഴെ
Show word verification for comments? എന്നതിന്റെ നേരെ NO എന്ന് സെലക്റ്റ്‌ ചെയ്യുക. സേവ്‌ ചെയ്യുക.

ആശംസകള്‍

മാന്മിഴി.... said...

എന്റെ ബ്ലോഗ് വായിച്ച എല്ലാവര്‍ക്കും നന്ദി.......വീണ്ടും വരിക...

Nivil Jacob said...

മരണത്തെ മാടി വിളിക്കുന്ന ചടുലതയുള്ള വരികള്‍.. അടുത്തത്‌ 'ഇനി ഒരു ജന്മമുണ്ടെങ്കില്‍' എന്നു ഒരു കവിത എഴുതുന്നതിനെ കുറിച്ച്‌ ആലോചിക്കാവുന്നതാണു.. അല്ലാ..എന്താ ഇത്ര ശോകാര്‍ദ്രമായ വരികള്‍? ജീവിതം മടുത്തോ?

ഗോപക്‌ യു ആര്‍ said...

'നിലാവില്‍ നിഴലില്ലാത്തവനായി'
ആഹാ! അപ്പൊ തലയില്‍
അല്‍പമൊക്കെയുണ്ടല്ലെ.
.ഇനിയും വരട്ടെ...
നല്ല കവിതയും നല്ല വരികളും
..ആശംസകള്‍....

ഹന്‍ല്ലലത്ത് Hanllalath said...

http://www.koottam.com/profiles/blogs/784240:BlogPost:4081204


ഇവിടെ നിശ്ചലത എന്ന പേരില്‍ തന്നെ ഈ കവിത കാണാം...

ഷെറിക്കുട്ടി തന്നെയാണോ...ഇത്..?????

അതോ കോപിയടിയാണോ..???