Wednesday, October 8, 2008

.....ഞാന്‍....

...........................“സ്വപ്നങ്ങളില്ലാത്തൊരുറക്കം വേണമെന്ന് ഞാന്‍ വാശിപിടിച്ചു...അന്നു ദൈവമെന്നെ കൊന്നു...”
ഞാനിപ്പോള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല.കഴിഞ്ഞതിനെപറ്റിയോ, വരാനിരിക്കുന്നതിനെ പറ്റിയോ ഒന്നും.ഒന്നും ഞാന്‍ ചിന്തിക്കാറില്ല.ഓരോ ദിവസവും വിരസമായി കഴിഞ്ഞുപോകുന്നു.ചിലപ്പോള്‍ ചെറിയൊരു സന്തോഷം തന്നാല്‍ അടുത്ത നിമിഷം തന്നെ ഇരട്ടി ദു:ഖമാണു എന്നെ തേടിയെത്തുന്നത്.വിധി എന്ന രണ്ടക്ഷരത്തെ പഴിച്ച് ഞാനും ഒതുങ്ങിക്കൂടുന്നു.പക്ഷെ കാരണമില്ലാത്തൊരു രോദനം എന്നിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്.ചില നിമിഷങ്ങളില്‍ അതെന്റെ മിഴികളെ ഈറനണിയിക്കുന്നു.ചിലപ്പോള്‍ ഉറക്കെ കരയാന്‍ തോന്നാറുണ്ട്.മറ്റു ചിലപ്പോള്‍ ആര്‍ത്തുചിരിക്കാനും.എനിക്കു ഭ്രാന്താണെന്നു ചിലര്‍ വിശേഷിപ്പിക്കുന്നു.....ആണെന്നോ അല്ലെന്നോ പറയാന്‍ എനിക്കാവുന്നില്ല.കാരണം അതൊരു ഭയ സത്യമാണ്.ജീവിതത്തിന്റെ മാറാല പിടിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭ്രാന്തിയെന്നു മുദ്ര കുത്തുന്നതിനേക്കാള്‍ നല്ലതല്ലെ സ്വയം ഭ്രാന്തുത്വമുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നത്...
കേട്ടാല്‍ വിഡ്ഡിത്തമെന്ന് തോന്നാവുന്ന ചില ചോദ്യങ്ങള്‍ എന്നിലുണ്ട്.ആര്‍ക്കുമതിനുത്തരം നല്‍കാന്‍ കഴിയില്ല.എന്റെ കണ്ണില്‍ മഹാത്മായ ഓഷോക്കു പോലും.കാരണം മരണമെന്തെന്നറിയാനുള്ള ത്വരയിലാണ് ഞാനന്നാ പുസ്തകമെടുത്തത്.‘വെറുപ്പു തോന്നിയ ജീവിതം‘ എന്തെന്നു പടിപ്പിക്കുകയാണ് ആ മഹാന്‍ ചെയ്തത്....ഇനി സ്വര്‍ത്ഥതയുടെ മുഖം മൂടിയണിഞ്ഞ് എന്റെ മാത്രം സന്തോഷത്തിനു വേണ്ടി ഒന്നും വീണ്ടെടുക്കാന്‍ ഞാന്‍ തയ്യാറല്ല.കാരണം ഈ ജീവിതം അത്ര രസമുള്ളതല്ല.യാഥാര്‍ത്യത്തിലേക്കു അടുക്കുന്തോറും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളോരോരുത്തരും.അവരിലൊരുവളായി ഞാനും നീയും.ഇത്രയൊക്കെയേ നമ്മളെക്കൊണ്ടും പറ്റൂ.ഇതിനപ്പുത്തേക്കു പോയാല്‍ നമ്മള്‍ അഹങ്കാരികളായിത്തീരും.വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കള്‍ക്കു മുമ്പില്‍ തെറ്റുകാരിയാകും.എന്നെ ഞാനാക്കുന്ന എന്റെ തോന്നലുകള്‍ക്കു മുമ്പില്‍ നന്ദിയില്ലാത്തവളാകും.അതൊന്നും ഞാനാഗ്രഹിക്കുന്നില്ല..
എന്റെ വീട്ടുകാ‍രെ ഞാനേറെ സ്നേഹിക്കുന്നു.ജീവനേക്കളേറെ,ലോകത്തേക്കാളേറെ എന്നൊന്നും ഞാന്‍ പറയുന്നില്ല.കാരണം എന്റെ ജീവനോടോ,ഈ ലോകത്തോടോ എനിക്കു മമതയില്ല.പിന്നെ അങ്ങനെ പറയുന്നതില്‍ കഴമ്പില്ലല്ലോ..എന്റെ ബന്ധുക്കളായി എന്നൊരു പാപം മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ..അതിനു ഞാന്‍ ആരെ പഴിക്കണം.എന്നെ ഒഴിച്ച് അവരെല്ലാം ജീവിതം ആസ്വദിക്കുന്നവരാണ്.പരാജയം മണക്കുന്ന വഴികളിലൂടെ അവരധിവേഗം സഞ്ചരിക്കുന്നു.സന്തുഷ്ടരാണവര്‍.എന്നിട്ടും ഞാന്‍ മാത്രമെന്തേയിങ്ങനെ.?എനിക്കു ചുറ്റുമുള്ള കറുത്ത ഏകാന്തത അത്രത്തോളം അസഹനീയമാണ്.എന്റെ നിഴല്‍ ചെറുതായി ചെറുതായി എന്നിലേക്കു തന്നെ മടങ്ങിയെത്തുന്നതു പോലെ തോന്നുന്നു.മരണത്തിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായും........

15 comments:

ഗോപക്‌ യു ആര്‍ said...

എനിക്കു ചുറ്റുമുള്ള കറുത്ത ഏകാന്തത അത്രത്തോളം അസഹനീയമാണ്.എന്റെ നിഴല്‍ ചെറുതായി ചെറുതായി എന്നിലേക്കു തന്നെ മടങ്ങിയെത്തുന്നതു പോലെ തോന്നുന്നു.മരണത്തിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായും........


viindum maranam...enikku deshyam
varunnu...

മാന്മിഴിക്ക് എന്തു പറ്റി?

കാസിം തങ്ങള്‍ said...

എന്താ ഇത്, മനസ്സിന്റെ വിഹ്വലതകള്‍ തന്നെയോ. ഒന്നും മനസ്സിലാവുന്നില്ലല്ലോ.

PinNokkan said...

ഇതൊരു ആസ്വാദന കുറിപ്പല്ല ; നന്ദി പറച്ചിലാണ്.
BLOG-l ആദ്യമായാണ്‌. ഒന്നും ... സാങ്കേതികമായി അത്രക്കങ്ങോട്ടു അറിയില്ല.
ആദ്യ ശ്രമം.
മൂന്നു മാസത്തിനു ശേഷം........ ആദ്യ ആസ്വാദനക്കുറിപ്പ്‌. താങ്കളുടേത്.
സന്തോഷം.
നന്ദി.

ഒരു സംശയം. ജീവിതം ഇത്രക്ക് ക്രൂരമാണോ?

Anonymous said...

Count the possible numbers between 1 & 2.....

U r wasting ur breath, friend!

Yathas

amantowalkwith@gmail.com said...

ഈറനണിഞ്ഞ മിഴികള്‍ക്ക് സൂര്യന്‍ നഷ്ടപെടുന്നു ..
പിന്നീട് നക്ഷത്രങ്ങളും ..(ടാഗോര്‍)
ഇനിയും ഇനിയും എഴുതി ..മായ്കൂ വ്യധകളെല്ലാം ..
വസന്തം വര്‍ണം വിരിചൂ ജീവിതം വിളിക്കുന്നു ..
ചെവിയോര്‍കൂ

റോഷ്|RosH said...

എന്താ ഇതു സഖാവേ??

ലൈഫ് അത്രയ്ക്ക് വലിയ കാര്യമൊന്നുമല്ല..

നീ കേട്ടിട്ട്ടില്ലേ ആ tagline ? "Never take life too seriously, anyway nobody comes out of it alive"

പിന്നെ വേണമെന്കില്‍ ഇടക്ക് ധൈര്യം കിട്ടാന്‍ ഒരു മന്ത്രം പറഞ്ഞു തരാം..

ഹക്കൂഒനാ മതാതാ..

മലയാളത്തില്‍ 'പോനാല്‍ പോകട്ടും പോട.. " എന്നര്‍ത്ഥം....

Shabas said...

നന്നായിരിക്കുന്നു..
പക്ഷെ എല്ലാം ഒരേ വിഷയത്തില്‍ തന്നെ ഒതുങ്ങുന്നോ എന്നു തോന്നുന്നു.
എല്ലാ പോസ്റ്റിങ്ങിലും വിമറ്ശനങ്ങളും ഉപദേശങ്ങ്ളും തന്നു..

ഇനി പറയാനുള്ളത് ഇത്ര മാത്രം
എഴുതുക..വീണ്ടും വീണ്ടും എഴുതുക..
അക്ഷര തെറ്റുകള്‍ സൂക്ഷിക്കുക..

പിള്ളേച്ചന്‍ said...

enthinene patiyenkilum chinthikkuka
appozhe jivithathinu arthha muntaaku
anoop kothanalloor

മാംഗ്‌ said...

what's wrong with you????????.....

joice samuel said...

eat happend?

joice samuel said...

what happend?

കുട്ടന്‍ said...

...........................“സ്വപ്നങ്ങളില്ലാത്തൊരുറക്കം വേണമെന്ന് ഞാന്‍ വാശിപിടിച്ചു...അന്നു ദൈവമെന്നെ കൊന്നു...”
kidilan ...
ennengilum thangalude chodiyagalkku utharam nalkan kazhiyunna orale parichayapedum...
..ezhuthu valare nannaittundu .enium ezhuthanam ....keep going ...

Sureshkumar Punjhayil said...

Nannayirikkunnu.. ( please change the colour )

Aslam.Padinharayil said...

vaayikkan othiri kashtapettu

renjith said...

ninakku ariyamo yente nenjidippinte thalam eppozhum ninte peranu chollunnathu ennu. yevide kattinu sugandham undayirunnu, pukkalku nirangalum pkshe nee akannu poyappol...................
yenthinayirunnu mukamaya yente jeevithathilekku nee vannathu